പത്തനംതിട്ട: ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും അടൂര്‍ ഡിവൈ. എസ്. പിയെ മാറ്റിയതിന് പിന്നില്‍ പ്രതികളിലൊരാളെ രക്ഷപെടുത്താന്‍ ഇടപെട്ടെന്ന ആക്ഷേപത്തെത്തുടര്ന്നാണെന്ന് സൂചന. സംഭവുമായി ബന്ധപ്പെട്ട് ആദ്യം ഒന്‍പത് പേരെയാണ് അടൂര്‍ സി. ഐ എം.വി. സാബുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.എന്നാല്‍ ഇതില്‍ ഒരാളെ ഉന്നതന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
വിട്ടയക്കപ്പെട്ടയാള് തങ്ങളെ ഉപദ്രവിച്ചില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെന്നും ഇതിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം.
പിടിയിലായവരില്‍ നാലുപേരുടെ കേസ് ധൃതിപിടിച്ച് ശൂരനാട് പൊലീസിന് കൈമാറിയതിന് പിന്നില്‍ ഇയാളെ രക്ഷിക്കുന്നതിനുവേണ്ടി ആയിരുന്നുവെന്നആരോപണവുമുണ്ട്. കൊട്ടാരക്കര പൊലീസിലെ ഒരു ഉന്നതനും ഇതിനുപിന്നില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ്പറയപ്പെടുന്നത്. സംഭവം നടന്നത് കരുനാഗപ്പള്ളി പൊലീസിന്റെ പരിധിയിലായിട്ടും കേസ് കരുനാഗപ്പള്ളി പൊലീസിനെ ഏല്‍പ്പിക്കാതെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് ശൂരനാട് പൊലീസിന്റെ അതിര്‍ത്തിയില്‍ നിന്നാണെന്ന് പറഞ്ഞ് കേസ് ശൂരനാട് പൊലീസിന് കൈമാറിയതിലും ദുരൂഹതയുണ്ട്.
കേസിന്റെ അന്വേഷണത്തിന് രണ്ടു സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചതായി ഐ. ജി മനോജ് ഏബ്രഹാം പറഞ്ഞു. ഏനാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തിരുവല്ല ഡിവൈ. എസ്.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, ശൂരനാട് പൊലീസിന് കൈമാറിയ കേസിന്റെ അന്വേഷണം കൊട്ടാരക്കര ഡിവൈ. എസ്. പി അനില്‍ ദാസും അന്വേഷിക്കുന്നത്.ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് 5ന് ഐ. ജി മനോജ് ഏബ്രഹാം നേരിട്ടെത്തി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. പത്തനംതിട്ട എസ്. പി നാരായണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: