കല്‍പ്പറ്റ: ആറ് മാസം മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്ക്
രോഗപ്രതിരോധ ശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കുന്നതിനുള്ള സ്വര്‍ണാമൃതപ്രാശനം കല്‍പ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളില്‍ ലഭ്യമാണെന്ന് ഡോക്ടര്‍മാരായ ഇ.കെ. ആദര്‍ശ്, അനു വിശ്വനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളില്‍ ആരോഗ്യസംരക്ഷണത്തിനും പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള
ഔഷധമാണിത്. കര്‍ണാടകയിലെ ഗോകുല്‍ ആയൂര്‍വേദ ഹോസ്പിറ്റലിലെ റിസര്‍ച്ച് വിഭാഗം തയ്യാറാക്കിയ ഈ ഔഷധം ഫലപ്രാപ്തിയുണ്ടെന്ന് തെളിഞ്ഞതാണ്. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം ഈ ഔഷധം നല്‍കണം. എല്ലാ മാസവും പൂയം നക്ഷത്രനാളില്‍ തുള്ളിമരുന്നായാണ് മരുന്ന് നല്‍കുക.
കല്‍പ്പറ്റ ലിയോഹോസ്പിറ്റലിന് സമീപത്തെ ച്യവനആയൂര്വേദ ആശുപത്രി, മീനങ്ങാടി ദേവി ആയൂര്‍വേദിക് എന്നിവിടങ്ങളില്‍ ഇത് ലഭ്യമാണ്. പത്രസമ്മേളനത്തില്‍ ഡോ. കെ.ടി. സതീഷ്കുമാര്‍, ദീപ്തി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: