പൊഴുതന : കെഎസ്ആര്‍ടി സി ഡിപ്പോയില്‍ താല്‍ക്കാലിക ജീവനക്കാരനായ ദളിത് യുവാവിനെ ഡിപ്പോയിലെ ഡ്രൈവറും സംഘവും ചേര് ന്നു മര്‍ദ്ദിച്ചതില്‍ ബിജെപി പൊഴുതന പഞ്ചായത്ത് കമ്മി റ്റി പ്രതിഷേധിച്ചു. യുവാവ് കഴുകി വൃത്തിയാക്കികൊണ്ടിരുന്ന ബസ്സ് സമയം ആകുന്നതിന് മുന്‍പ് ഡ്രൈവര്‍ പുറകോട്ടെടുക്കുകായിരുന്നു. തലനാരിഴക്കാണ് യുവാവ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്. ഇങ്ങനെ തന്നെ അപായപെടുത്താന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് ഡ്രൈവറും സംഘ വും മര്‍ദ്ദിച്ച് അവശനാക്കിയത്. ഇദ്ദേഹം വൈത്തിരി താലൂക്ക് ആസുപത്രിയില്‍ ചികിത്സയിലാണ്.
പരാതി നല്‍കിയെങ്കിലും പോലീസ് കേസ്സെടുക്കുന്നതിനോ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനോ തയ്യാറായിട്ടില്ലെന്നും ബിജെപി വിലയിരുത്തി.
ബിജെപി പൊഴുതന പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്, ആര്.ചന്ദ്രന്, യു.തിലകന്, ഇ.എന്‍.മോഹനന്, എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: