തിരൂര്‍: സര്‍ക്കാരിന് അടക്കേണ്ട പണമടക്കാതെ കുടിശ്ശിക വരുത്തി നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരം നല്കിയ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മാറാക്കര പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ മുസ്ലീം ലീഗിന്റെ വി.പി.ഹുസൈനെതിരെയാണ് തിരൂര്‍ മുനിസിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മേല്‍മുറി കരയക്കാട് സ്വദേശി കക്കാട്ട് വീട്ടില്‍ ഇബ്രാഹിമാണ് അഡ്വ.പി.ശ്രീഹരി മുഖേന ഹര്‍ജി നല്‍കിയത്.
കാരേക്കട് നോര്‍ത്ത് വാര്‍ഡില്‍ നിന്നും മത്സരിച്ച ഹുസൈന് ആകെ പോള്‍ ചെയ്ത 1416 വോട്ടില്‍ 654 വോട്ടും നേടിയാണ് വിജയിച്ചത്. എന്നാല്‍ ഹുസൈന് നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരമാണ് കാണിച്ചതെന്ന് ഹര്ജിക്കാരന് കോടതിയില്‍ ബോധിപ്പിച്ചു.
1998ല്‍ മാറാക്കര പഞ്ചായത്തിലെ കരുവഞ്ചേരി കുടിവെള്ള പദ്ധതിയുടെ കണ്‍വീനറായിരുന്ന സമയത്ത് പദ്ധതിതുക തിരിമറി നടത്തിയ കേസില്‍ അകപ്പെട്ടിരുന്നു. 150000 രൂപയുടെ പദ്ധതിയായിരുന്നു ഇത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാതെ മുഴുവന്‍ പണവും കൈപ്പറ്റിയെന്നതായിരുന്നു കേസ്.
തദ്ദേശീയനായ റഷീദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓംബുഡ്സ്മാന് ഇടപെടുകയും തിരിമറി കണ്ടെത്തുകയും ചെയ്തു. ഇവരില്‍ നിന്നും പണം തിരിച്ചുപിടിക്കാനായിരുന്നു ഉത്തരവ്. ഈ പണം തിരിച്ചടക്കാതെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സര്‍ക്കാരിലേക്ക് അടക്കാനുള്ള പണം കുടിശ്ശികയുണ്ടോ എന്ന കോളത്തില്‍ ഇല്ലായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വസ്തുതകള്‍ മറച്ചുവെച്ച് നല്കിയ നാമനിര്‍ദ്ദേശ പത്രിക അസാധുവാക്കണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: