- തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതവികസനവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായി പാപ്പനംകോട്ട് റോഡരുകിലുള്ള തയ്ക്കാപ്പള്ളി ഇന്നു വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് പൊളിച്ചുനീക്കാന്‍ കര്‍ശന നിര്‍ദേശവുമായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നോട്ടീസ് നല്കി.
റോഡ് വികസനത്തിന്റെ ഭാഗമായി പള്ളിക്ക് പകരം ഭൂമി അനുവദിച്ചിരുന്നെങ്കിലും പള്ളി ഇതുവരെ പൊളിച്ചുമാറ്റിയിരുന്നില്ല. ഇതുമൂലം ഗതാഗതക്കുരുക്കും പൈപ്പ് ലൈന്‍ മാറ്റല്‍ ഉള്‍പ്പെടെയുള്ള പാതവികസനത്തിന്റെ തുടര്‍നടപടികള്‍ക്ക് തടസ്സവും നേരിട്ടുവരികയാണ്. ജനുവരി 13നാണ് കരമന-കളിയിക്കാവിള റോഡിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: