നാല് പാര്‍ട്ടികളിലായി ചിതറികിടക്കുന്ന ഹിന്ദു വോട്ടുകള്‍ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പോലെ സംഘടിതമായി ഏകീകരിക്കപ്പെടേണ്ടത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവങ്ങളായ ഹിന്ദുക്കളുടെ ആവശ്യമാണ്, അര്‍ഹതപ്പെട്ട ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഇടത്-വലത് ന്യൂനപക്ഷ പ്രീണന സര്‍ക്കാരുകളുടെ ഈ നീതി നിഷേധം ഹിന്ദുക്കളുടെ ഒറ്റക്കെട്ടായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെയുള്ള വില പേശലിലൂടെ മാത്രമേ നേടിയെടുക്കാനാവൂ.
ഈ സമ്മര്‍ദ രാഷ്ട്രീയ തന്ത്രം സാമൂഹിക സമത്വത്തിനും സര്‍ക്കാരിന്റെ പാവപ്പെട്ട ഹിന്ദുക്കളോടുള്ള നീതിനിഷേധത്തിനും എതിരെയാണ്. ഹിന്ദുക്കളെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കുന്ന ഇടത്-വലത് മുന്നണികള്‍ വര്‍ഗീയമായി കെട്ടുറപ്പുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ചുമന്നുനിന്നുകൊണ്ട്, പാവപ്പെട്ട ഹിന്ദു സമുദായ ശക്തികളെ രാഷ്ട്രീയ അധികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി, അവരില്‍ വര്‍ഗീയത ആരോപിച്ച്, മതേതരത്വം സ്വയം പ്രഖ്യാപിക്കുന്നു.
ബിജു ശിവദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: