കൊച്ചി: പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപം നല്കിയ പ്രത്യേക കമ്മിറ്റി ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സന്നിധാനം, കാനനപാത, പമ്പ, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനായി ദേവസ്വം സ്പെഷ്യല്‍ കമ്മിഷണര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പമ്പയിലെ എക്സിക്യൂട്ടീവ് ഓഫീസര്‍, പിആര്‍ഒ എന്നിവരുള്‍പ്പെട്ട കമ്മിറ്റിക്കാണ് ബോര്‍ഡ് രൂപം നല്‍കിയത്.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസര്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്തു നടപ്പാക്കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കണമെന്ന നോഡല്‍ ഓഫീസറുടെ ശുപാര്‍ശ തല്കാലത്തേക്ക് മാറ്റി വയ്ക്കുകയാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: