വിവേകമുള്ള ഒരു എഴുത്തുകാരന്‍ മുദ്രപത്രത്തില്‍ എഴുതുന്നതു പോലെ നാം ഓരോരുത്തരും മുദ്രപത്രങ്ങള്‍ എന്ന് കരുതുക. വെട്ടും തിരുത്തും കൂടാതെ നമ്മള്‍ ഓരോരുത്തരിലും എഴുതിയിരിക്കുന്നു. ഈ വ്യവസ്ഥ നമ്മില്‍ ഇരുന്നതല്ല. പിന്നെയോ ഒരു ദൈവത്വമെന്ന ജന്മാന്തിരം മനുഷ്യചിത്രമാകുന്നു.
ഏവരുടെയും ക്ഷാമത്തെ തീര്‍പ്പാന്‍ ഗുരു തപസ്സു ചെയ്തത് മജ്ജ, അസ്ഥി, ഞരമ്പ്, മാംസം, തൊലി ഇവ ക്ഷയിച്ചു കിട്ടിയ സ്വത്താണ്. ഈ കൃഷി നശിച്ചാല്‍ നമ്മുടെ അനുഭവം മുട്ടുമെന്ന് കണ്ട് നാം ഓരോരുത്തരും ഇതിനു വേണ്ടി തപസ്സു ചെയ്തു പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ നാം ഓരോരുത്തരും പരസ്പരം ചെയ്യേണ്ടത് കടമയാകുന്നു.
അല്ലാതെ ആരെങ്കിലും ക്ലേശിക്കുന്നുവെങ്കില്‍ അവരുടെ അനുഭവത്തെ മുടിക്കുകയാണ്. കാരണം കൃഷിക്കാരന്‍ മടികൊണ്ട് കൃഷി നടത്താതെയിരുന്നാല്‍ അവന്‍ ദരിദ്രനായിത്തീരും. പരോപകാരാവസ്ഥയെ നശിപ്പിക്കാന്‍ സര്‍വ്വലോകത്തിനും നിയന്താവിനും കഴിയുന്നതല്ല. ആയതിനാല്‍ മടികൂടാതെ പ്രവര്‍ത്തിക്കുക.
















