വള്ളിക്കുന്ന്: വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ട്യൂഷന് സെന്റര്‍ അദ്ധ്യാപകനെതിരെ കേസെടുത്തു.
ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ട്യൂഷന് സെന്ററിലെ അദ്ധ്യാപകന് ഹരീഷ്കുമാറിനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ ഒന്നിന് ട്യൂഷന് സെന്ററില്‍ വെച്ച് അദ്ധ്യാപകന് മോശമായി പെരുമാറുകയായിരുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്‍എന്‍എംഎച്ച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.
ലൈംഗിക അതിക്രമം ഫോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് തേഞ്ഞിപ്പലം എസ്ഐ പി.രവീന്ദ്രന് പറഞ്ഞു. ട്യൂഷന് സെന്ററിന്റെ പ്രിന്‍സിപ്പള്‍ കൂടിയാണ് ഹരീഷ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: