Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമന്റെ അഭിനയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 08:13 pm IST
in Samskriti

നമുക്കിനി അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തിലേക്കു കടക്കാം.

ശ്രീമഹാദേവന്‍ പറഞ്ഞു: ”ഹേ പാര്‍വതീ, ഇഷ്ടംപോലെ രൂപം ധരിക്കുന്നവനും മായാവിയുമായ ആ രാക്ഷസനെ വധിച്ചശേഷം രാമന്‍ ആശ്രമത്തിലേക്കു പറുപ്പെടാന്‍ തുടങ്ങിയപ്പോള്‍ ദൂരത്തുനിന്നും അത്യന്തം ദീനനും മ്ലാനമുഖനുമായി ലക്ഷ്മണന്‍ വരുന്നതു കണ്ടു. രഘുനാഥന്‍ മനസ്സില്‍ ചിന്തിക്കാന്‍ തുടങ്ങി. ‘ഞാന്‍ മായാമയിയായ സീതയെ നിര്‍മ്മിച്ചകാര്യം ലക്ഷ്മണനറിഞ്ഞുകൂടാ. ലക്ഷ്മണനില്‍നിന്ന് അക്കാര്യം മറച്ചുവച്ച് സാധാരണ മനുഷ്യരെപ്പോലെ ദുഃഖിക്കും.

ഞാന്‍ വിരതനായി ആശ്രമത്തിലൊരിടത്തിരുന്നാല്‍ കോടിക്കണക്കിന് രാക്ഷസരെ നശിപ്പിക്കുന്നതെങ്ങനെ? ഞാന്‍ സീതയെപ്പറ്റി ദുഃഖാതുരനായി കാമിയെപ്പോലെ ദുഃഖിക്കുകയാണെങ്കില്‍ ക്രമേണ സീതയെ അനേ്വഷിച്ചുകൊണ്ട് രാവണന്റെ അടുത്തെത്താന്‍ കഴിയും. അവനെ കുലത്തോടെ വധിച്ച് സ്വയം അഗ്നിയില്‍ സ്ഥാപിതയായ സീതയെ വീണ്ടെടുത്ത് അയോദ്ധ്യയിലേക്കു മടങ്ങാം. ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനയനുസരിച്ച് ഞാന്‍ മനുഷ്യാവതാരമെടുത്തു. കുറെക്കാലംകൂടി മനുഷ്യനായി, ഭൂമിയില്‍ നിലകൊളളും. മായാമാനവനായ എന്റെ കഥ കേള്‍ക്കുന്ന ഭക്തിപാരായണന്മാരായ മനുഷ്യര്‍ക്ക് അനായാസമായി മുക്തി ലഭിക്കും. ഇങ്ങനെ നിശ്ചയിച്ചുകൊണ്ട് രാമന്‍ ഒന്നുമറിയാത്തവനെപ്പോലെ ലക്ഷ്മണനോടു ചോദിച്ചു.

”ലക്ഷ്മണാ, പര്‍ണശാലയില്‍ സീതയ്‌ക്കാരാണു തുണ? ജാനകിയെ തനിച്ചുവിട്ട് നീയെന്തിനിങ്ങോട്ടുപോന്നു? അവളെ രാക്ഷസന്മാര്‍ പിടിച്ചുകൊണ്ടുപോകുകയോ ഭക്ഷിച്ചുകളയുകയോ ചെയ്യില്ല? ദുഷ്ടജാതികള്‍ എന്തുചെയ്യാനും മടിക്കില്ല.”

ലക്ഷ്മണന്‍ കൈകൂപ്പി തൊഴുതുകൊണ്ട് സീതയുടെ ദുര്‍വാക്യങ്ങള്‍ കേള്‍പ്പിച്ചു. ”രാക്ഷസന്‍ ഹാഹാ ലക്ഷ്മണാ രക്ഷിക്കണേയെന്നു കരയുന്നതുകേട്ട് അതങ്ങയുടെ ശബ്ദമാണെന്നുധരിച്ച് ദേവി അങ്ങയെവന്ന് രക്ഷിക്കാന്‍ പറഞ്ഞു.അങ്ങയുടെ ശബ്ദമല്ലെന്നും രാക്ഷസന്മാരുടെ മായയാണെന്നും അല്പസമയം പൊറുക്കണമെന്നും ഞാനപേക്ഷിച്ചു. പിന്നീട് ദേവി പറഞ്ഞ വാക്കുകള്‍ എനിക്കങ്ങയോടു പറയാന്‍പോലും പറ്റില്ല. ഞാന്‍ ചെവിയും പൊത്തിക്കൊണ്ട് ഇങ്ങോട്ടോടി.”

ഉദ്ദേശിച്ചകാര്യം നടന്നുവെന്നു രാമനു ബോദ്ധ്യമായി. എങ്കിലും ലക്ഷ്മണനെ ചെറുതായെന്നു കുറ്റപ്പെടുത്തണമല്ലോ. ”അതൊക്കെയാണെങ്കിലും നീ അവളെ വിട്ടുപോന്നതു ശരിയായില്ല. യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍ ദോഷനെത്രയുമെന്നു നീയറിയുന്നതല്ലേ? കഷ്ടം! സീതയെ രാക്ഷസന്മാര്‍ കൊണ്ടുപോയോ? ഭക്ഷിച്ചുകളഞ്ഞോയെന്തോ! എന്നുപറഞ്ഞ് രാമന്‍ ദുഃഖഭാവത്തില്‍ കരയാന്‍ തുടങ്ങി. ഇവിടെ ശ്രീരാമന്‍ ലക്ഷ്മണനെ വിഡ്ഢിയെന്നാണു പറഞ്ഞത്. സ്ത്രീകളുടെ വാക്ക് സത്യമെന്നുധരിച്ച് എടുത്തുചാടുന്ന പുരുഷന്‍ വിഡ്ഢിയെന്ന് എഴുത്തച്ഛന്‍ രാമാവാക്യത്തിലൂടെ വ്യക്തമാക്കുന്നു.

വാല്‍മീകി അല്പംകൂടി കടുത്തവാക്കുകളിലാണ് ലക്ഷ്മണനെ കുറ്റപ്പെടുത്തുന്നത്.

”രാക്ഷസന്മാരെ നശിപ്പിക്കാന്‍ എനിക്കു ശക്തിയുണ്ടെന്നറിഞ്ഞിട്ടും മൈഥിലി കോപിച്ചു പറഞ്ഞ വാക്കുകള്‍കേട്ട് നീ പോന്നുവല്ലോ. ദേഷ്യപ്പെട്ടവളും സ്ത്രീയുമായ ജാനകിയുടെ പരുഷവാക്കുകേട്ടിട്ട് നീ വന്നതുകൊണ്ട് ഞാന്‍ ഒട്ടും സന്തോഷിക്കുന്നില്ല. സീതയുടെ വാക്കുകേട്ട് നീ എന്റെ കല്പന തെറ്റിച്ചുവന്നത് ഒരുവിധത്തിലും നന്നല്ല. എന്നെ അകറ്റിക്കൊണ്ടുവന്ന രാക്ഷസന്റെ ശവം ഇതാ കിടക്കുന്നു. ഇവന്‍ മരിക്കാന്‍ നേരത്തു വിളിച്ചു പറഞ്ഞതുകേട്ട് നീ സീതയെ തനിയെ വിട്ടിട്ട് ഇങ്ങോട്ടുപോന്നൂ!”

ശ്രീരാമന്റെ വാക്കുകള്‍ പുരുഷന്മാര്‍ക്ക് ഒരു മുന്നറിയിപ്പല്ലേ? സ്ത്രീകള്‍ ദേഷ്യപ്പെട്ട് പലതും പറയും. അതുകഴിഞ്ഞ് തണുക്കുമ്പോള്‍ മയക്കാനായി പഞ്ചാരവാക്കു പറയും. രണ്ടും കാര്യമാക്കാതിരുന്നാല്‍ കുടുംബകലഹം ഒഴിവാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.