സര്‍വ്വജ്ഞാനമെന്ന ജഗല്‍പ്പദം ദൈവത്തില്‍ നിന്നു പുറപ്പെട്ടു ദൈവത്വമെന്ന വഴികളായി സര്‍വ്വലോകത്തെയും അവയിലുള്ള സര്‍വ്വചരാചരങ്ങളേയും സൃഷ്ടിച്ചതുപോലെ അതിന്റെ രക്ഷയ്‌ക്കായി യുഗേ യുഗേ മര്‍ത്യശരീരമെടുത്തു പ്രത്യക്ഷമായിനിന്നു കൊണ്ട് ലോകരക്ഷാര്‍ത്ഥമായി ആത്മാക്കളില്‍ ആത്മബോധമുദിപ്പിച്ച് ആത്മീയമാര്‍ഗ്ഗങ്ങളില്‍ കൂടി ആത്മാക്കളെ നയിപ്പിച്ച് പരിപൂര്‍ണ്ണമായി സുഖിപ്പിച്ച് ശുഭാനന്ദപദത്തിലെത്തിച്ചേര്‍ന്നു സുഖിക്കുന്നു.
ലോകരക്ഷാര്‍ത്ഥമായി സൂര്യന്‍ മാറി മാറി ഉദിക്കുന്നതു പോലെ ആത്മാക്കളുടെ രക്ഷക്കായി മര്‍ത്യശരീരമെടുത്തു മര്‍ത്യര്‍ക്ക് മോക്ഷത്തെ കൊടുക്കുന്നു. തന്മൂലം സര്‍വ്വജ്ഞാനമെന്ന ഗുരുപദം ശരീരമെടുത്ത ഗുരുവില്‍ നിന്നും അറിയേണ്ടതാണ്. സര്‍വ്വജ്ഞാനം കൊണ്ടു സര്‍വ്വലോകത്തെയും സൃഷ്ടിച്ചുവെങ്കില്‍ സര്‍വ്വജ്ഞാനം കൂടാതെ പൂര്‍ണ്ണത അനുഭവിക്കുവാന്‍ സാധിക്കില്ല എന്ന് സര്‍വ്വോപരി ഗുരുക്കന്മാരെയും സാക്ഷിപ്പെടുത്തുന്നു. ഉദാഹരണം, ശ്രീബുദ്ധന്‍, ശ്രീകൃഷ്ണന്‍, ക്രിസ്തു, നബി, ഇവരാല്‍ ഉപദേശിക്കപ്പെട്ട സഭ ഭാര്യയെന്നും സര്‍വ്വപ്രമാണങ്ങളും വിസ്തരിച്ചു മനസ്സിലാക്കിക്കൊള്‍ക.
















