ശബരിമല: അയ്യപ്പന് വാണരുളുന്ന ശബരിമല, അച്ചന്‍കോവില്‍ വനാതിര്‍ത്തികളില്‍ നിന്നും ശരണാശ്രമത്തിലെത്തിയ കാടിന്റെ മക്കള്‍ ശബരീശ സന്നിധിയിലെത്തി ദര്‍ശനം നടത്തി മടങ്ങി. പെരുനാട് കൂനംകര ശബരി ശരണാശ്രമം മണികണ്ഠ ഗുരുകുലത്തിലെ 16 കുട്ടികളാണ് ഇന്നലെ സന്നിധാനത്ത് ദര്‍ശനം നടത്തി മടങ്ങിയത്.
ഇവരില്‍ അഞ്ചുപേര്‍ അച്ചന്‍കോവില്‍ വനത്തില്‍ നിന്നും ബാക്കുള്ളവര് ശബരിവനത്തില് നിന്നുമുള്ളവരായിരുന്നു. ദര്‍ശനം നടത്തിയതില്‍ ഏഴുപേര്‍ കന്നിഅയ്യപ്പന്മാരാണ്. ആശ്രമ ട്രസ്റ്റി എന്‍.ജി. രവീന്ദ്രന്, ആശ്രമ പ്രമുഖ് മധു എന്നിവരുടെ മേല്‍നോട്ടത്തിലാണ് കുട്ടികള്‍ ദര്‍ശനത്തിനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: