പത്തനംതിട്ട:’സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അണുബാധ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുക്കാതിരിക്കുകയും കാലാവധി കഴിഞ്ഞ റിയേജന്റ്‌സ് ഉപയോഗിക്കുകയും യോഗ്യതയില്ലാത്ത ജീവനക്കാരുടെ സേവനം സ്ഥാപനത്തില്‍ ഉപയോഗപ്പെടുത്തിയതിനും പകര്‍ച്ചവ്യാധി പകരുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനും രണ്ട് ലബോറട്ടറികള്‍ അടച്ചുപൂട്ടിയതായി ഡി.എം.ഒ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. ജില്ലയിലെ 140 ക്ലിനിക്കല്‍ ലബോറട്ടറികള്‍, 21 എക്‌സ്‌റേ യൂണിറ്റുകള്‍, എട്ട് സ്‌കാനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 28 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കി. 1000 രൂപ പിഴയും ഈടാക്കി. പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത, ഉപകരണങ്ങളുടെ ഗുണനിലവാരം, പ്രവര്‍ത്തനക്ഷമത, പരിശോധനയ്‌ക്ക് ഉപയോഗിക്കുന്ന റിയേജന്റ്, ടെസ്റ്റ് കിറ്റ് എന്നിവയുടെ ഗുണനിലവാരം, മാലിന്യ സംസ്‌കരണം, അണുവിമുക്തമാക്കിയാണോ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: