Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനം സ്വര്‍ണ്ണംപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 08:10 pm IST
in Samskriti

ജീവിതത്തെക്കുറിച്ച് ആരോട് ചോദിച്ചാലും ദുഃഖത്തിന്റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്. ഈ മമത വെച്ചുകൊണ്ടിരുന്നാല്‍ നമുക്ക് എന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നു നമുക്ക് എന്തെങ്കിലും കിട്ടാനുണ്ടോ? ഇതു വായിക്കുന്ന മക്കള്‍ എല്ലാവരും ഇതു വായിച്ചുകൊണ്ട് സ്വന്തം വീട്ടുകാരെക്കുറിച്ച് ചിന്തിച്ചാല്‍ അവര്‍ക്കെന്തെങ്കിലും പ്രയോജനമുണ്ടോ? നമുക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? സമയം അത്രയും നഷ്ടമായതു മാത്രം മിച്ചം.

വാസ്തവത്തില്‍ നമ്മള്‍ എപ്പോഴും ഏകരാണ്. കൂട്ടത്തില്‍ ഇരിക്കുമ്പോഴും നമ്മള്‍ ഒറ്റയ്‌ക്കാണ്. ഒറ്റയ്‌ക്കിരിയ്‌ക്കുമ്പോഴും ഒറ്റയാണ്. അങ്ങനെയല്ലാത്ത ഏതെങ്കിലും അവസരമുണ്ടോ? ഇല്ല. എന്നിട്ടും നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്. മറ്റൊരാളുടെ ചിരിയിലാണ് ഇന്ന് നമ്മുടെ ജീവിതം. മറ്റുള്ളവരോടുള്ള ദേഷ്യവും പ്രതികാരവും തീര്‍ക്കാന്‍ മാത്രം ജീവിക്കുന്ന പലരുമുണ്ട്. നമ്മെ നോക്കി ചിരിച്ചാല്‍ നമ്മള്‍ സന്തോഷിക്കും. ഒരാള്‍ ദ്വേഷിച്ചാല്‍ നമ്മള്‍ ദുഃഖിക്കും. ആത്മഹത്യ ചെയ്യാനും മടിക്കില്ല. അല്ലെങ്കില്‍ എതിരാളിയെ കൊല്ലാനായിരിക്കും പുറപ്പാട്. ഇങ്ങനെ നാം നമ്മുടെ സ്വരൂപം വിട്ട് മറ്റൊന്നായിക്കൊണ്ടിരിക്കുകയാണ്. ഒരു നിമിഷം പോലും നമ്മള്‍ നമ്മളിലല്ല. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മത്തിലും ഈ ബോധംകൊണ്ടുവരാന്‍, കര്‍മത്തില്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനുള്ള എളുപ്പമാര്‍ഗമാണ് ധ്യാനം.

ധ്യാനം സ്വര്‍ണ്ണംപോലെ മൂല്യമുള്ളതാണെന്ന് മക്കള്‍ ഓര്‍മിക്കണം. ഭൗതികൈശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം നല്ലതാണ്. ‘ജപം കോടി ഗുണം ധ്യാനം’ എന്നാണ് പറഞ്ഞിട്ടുള്ളത്. കോടി തവണ ജപിക്കുന്നതിനുതുല്യമാണ് അല്പസമയം ധ്യാനത്തില്‍ ഇരിക്കുന്നത്.

കണ്ണടച്ച് ഒരു പ്രത്യേക ആസനത്തില്‍ അനങ്ങാതെയിരിക്കുന്നതു മാത്രമല്ല ധ്യാനം. നമ്മുടെ പ്രവൃത്തികളെക്കുറിച്ചും വാക്കുകളെക്കുറിച്ചും ചിന്തകളെക്കുറിച്ചുംബോധം നിലനിര്‍ത്തുന്നതാണ് ശരിയായ ധ്യാനം.

ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണ് വാക്കായി, പ്രവൃത്തിയായി വളര്‍ന്നു വലിയ നദിയാകുന്നത്. ഒരു ചെറിയ ചിന്ത പ്രവൃത്തിയായി രൂപം കൊണ്ട് വളര്‍ന്ന് വലിയ നദിപോലെ നമ്മളില്‍ നിന്നും പ്രവഹിക്കുന്നു. പിന്നെ അത് നമ്മുടെ കൈയിലല്ല. ഒരു നദിയെ അതിന്റെ തുടക്കത്തില്‍ ഒരു കല്ലുകൊണ്ടുപോലും തടഞ്ഞുനിര്‍ത്താനോ അതിന്റെ ഗതി തിരിച്ചു വിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്ന് വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതിനാല്‍ മക്കള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്. ചിന്ത വാക്കും വാക്ക് പ്രവൃത്തിയുമായികഴിഞ്ഞാല്‍ അതിന്റെ ഗതിമാറ്റുക പ്രയാസമാണ്. അതിനാലാണ് മക്കളുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും വളരെയേറെ ശ്രദ്ധവേണം എന്ന് അമ്മ പറയുന്നത്.

അച്ചിന് കേടു സംഭവിച്ചാല്‍ അതില്‍ വാര്‍ക്കുന്ന എല്ലാ സാധനങ്ങളും തകരാറോടുകൂടിയുള്ളതായിരിക്കും. അതു പോലെ മനസ്സിനെ ശരിയാക്കിയില്ലെങ്കില്‍ അതില്‍ നിന്ന് ഉണ്ടാകുന്ന വാക്കുകളും പ്രവൃത്തികളും ശരിയായിവരില്ല.

അതിനാല്‍ ആദ്യം വേണ്ടത് നമ്മുടെ മനസ്സിനെ വശത്താക്കുകയാണ്. മനസ്സിനെ നമ്മുടെ കൈപ്പിടിയിലൊതുക്കുവാന്‍ പറ്റുന്ന ഏകമാര്‍ഗം ധ്യാനമാണ്. നിങ്ങളിലെ നിശ്ശബ്ദതയെ ധ്യാനത്തിലൂടെ നിങ്ങള്‍ക്കുതിരിച്ചറിയാം. ഇതിനായി മക്കള്‍ ശ്രമിക്കണം. അമ്മ പറയും, ധ്യാനം ഒരു തത്ത്വമാണെന്ന്. നമ്മിലെ നിശബ്ദതയെ നമ്മള്‍ അനുഭവിച്ച് അറിയുന്ന തത്ത്വം. ഈ തത്ത്വം ജീവിതത്തില്‍ പകര്‍ത്താന്‍ മക്കള്‍ ശ്രമിക്കണം. അപ്പോള്‍ മക്കളുടെ ചിന്തകളിലും നൈര്‍മല്യം ഉണ്ടാവും, ശുദ്ധത ഉണ്ടാവും. ഭൗതികൈശ്വര്യങ്ങള്‍ താനെ വന്നുചേരും.

കുറച്ചുസമയം ധ്യാനത്തിനു മാറ്റിവെയ്‌ക്കാന്‍ ദിവസവും മക്കള്‍ ശ്രമിക്കണം. ജഗദീശ്വരന്റെ അനുഗ്രഹത്തിനും മനസ്സമാധാനത്തിനും ധ്യാനം മക്കളെ സഹായിക്കും. പിന്നെ സമസ്തലോകത്തിനും നന്മവരാനും ധ്യാനം ഉപകരിക്കുമെന്ന് മക്കള്‍ ഓര്‍മിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.