മലപ്പുറം: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ മുസ്ലിംലീഗ് പ്രവര്ത്തകന് പിടിയിലായി. മൈലപ്പുറം മുരിങ്ങക്കോടന്‍ അബ്ദുള്‍ അസീസ് (23) ആണ് മലപ്പുറം പൊലീസിന്റെ പിടിയിലായത്. ഏറെക്കാലം ഒളിവിലായിരുന്ന പ്രതി മലപ്പുറം കുന്നുമ്മല്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബര്‍ 28നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കിയത്. ഓട്ടോഡ്രൈവറായ പ്രതിയെ കുട്ടിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. വീട്ടില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി പുഴയുടെ തീരത്ത് കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വിഷയം ചൈല്‍ഡ് ലൈനും പോലീസും ഏറ്റെടുത്തതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: