അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പ്പാലം പണി നടക്കുന്ന അങ്ങാടിപ്പുറത്ത രൂക്ഷമായ ഗതാഗതക്കുരുക്കില്‍ ആകെ രക്ഷയുള്ളത് ആംബുലന്‍സുകള്‍ക്ക് മാത്രമാണ്. ‘നിലവിളി’ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ മുമ്പിലുള്ള മറ്റു വാഹനങ്ങള്‍ പരമാവധി ഒതുക്കി സൈഡ് നല്കുന്നു. എങ്ങനെയെങ്കിലും ആംബുലന്‍സ് കടന്നു പോകുന്നതോടെയാണ് യഥാര്‍ത്ഥ മാരത്തോണ്‍ ആരംഭിക്കുന്നത്. ആംബുലന്‍സിന് പിറകെ വെച്ചുപിടിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് നിരവധി ബൈക്കുകളാണ്. പിന്നെ കേള്‍ക്കുന്നത് ഒരു ‘മൂളല്‍’ മാത്രം. ട്രാഫിക് പോലീസുകാരെ പോലും നോക്കുകുത്തിയാക്കിയാണ് ബൈക്കുകാരുടെ ഈ മരണപ്പാച്ചില്‍. കുരുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള പോംവഴിയായാണ് അങ്ങാടിപ്പുറത്തെ ഗതാഗതകുരുക്കില്‍ അകപ്പെടുന്നവര്‍ ഇപ്പോള്‍ ആംബുലന്‍സിനെ കാണുന്നത്. ഈ മത്സരയോട്ടം കാരണം അപകടങ്ങളും പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: