തിരുവനന്തപുരം: മേളയിലെ ആജീവനാന്ത നേട്ടം പുരസ്കാരം ലഭിച്ച ദാരിയുഷ് മെഹര്‍ജുയിയുടെ പിറന്നാള്‍ ടാഗോര്‍ തീയേറ്റര്‍ പരിസരത്ത് ആഘോഷിച്ചു. ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം കേക്ക് മുറിച്ചു. കേരളം നല്കിയ ഹൃദയം നിറഞ്ഞ സ്നേഹത്തിന് മെഹര്‍ജുയി നന്ദി പറഞ്ഞു. മഴ പെയ്തുനില്‍ക്കുന്ന അന്തരീക്ഷം ആഹ്ലാദകരമാണ്. ചലച്ചിത്രോത്സവത്തിലെ സിനിമകളെല്ലാം വ്യത്യസ്തത പുലര്‍ത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചലച്ചിത്ര അക്കാദമി ചെയര്മാന് ടി. രാജീവ് നാഥ്, സംവിധായകന് ബാലുകിരിയത്ത്, വിവിധ സിനിമാ പ്രവര്‍ത്തകര്‍, ചലച്ചിത്രപ്രേമികള്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ചടങ്ങിനുശേഷം അക്കാദമിയുടെ നേതൃത്വത്തില്‍ സദസില്‍ കേക്ക് വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: