ശബരിമല: പമ്പയില്‍ വസ്ത്രം ഒഴുക്കുന്നതുള്‍പ്പെടെയുള്ള മലിനീകരണം നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും കെട്ടിടങ്ങള്‍ക്കു സമീപവും തീര്‍ത്ഥാടന പാതയുടെ പല സ്ഥലത്തും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് രോഗ ഭീഷണി ഉയര്‍ത്തുന്നു.
പമ്പയിലെ വിവിധ വിഭാഗങ്ങളില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഭക്ഷണം നല്കുന്ന കെട്ടിടത്തിനു സമീപം മലിന ജലം കെട്ടിക്കിടക്കുന്നു. ഇവിടെ കൊതുകുകള്‍ പെരുകുന്നതിനൊപ്പം അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നു.
നിരവധി തവണ ആരോഗ്യവിഭാഗം അധികൃതരെ വ്യാപാരികളും ജീവനക്കാരും അടക്കമുള്ളവര്‍ അറിയിച്ചെങ്കിലും യാതൊരു മുന്‍കരുതലുകളും സ്വീകരിച്ചിട്ടില്ല.
പമ്പ അന്നദാന മണ്ഡപത്തിനു സമീപം തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്കുന്ന സ്ഥലത്തെ ആഹാര അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതും രോഗഭീഷണി ഉയര്‍ത്തുന്നു. ദിവസങ്ങള്‍ പഴക്കമുള്ള ആഹാര അവശിഷ്ടങ്ങള്‍ പോലും ഇവിടെ കുന്നുകൂടി കിടക്കുന്നു.
വരുന്ന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് അടിയന്തര പ്രാധാന്യത്തോടെ പമ്പാ പരിസരത്തെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഭക്തരുടെയും ജീവനക്കാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: