മാവേലിക്കര: നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ പോലീസ് പിടിയിലായി. പിടിയിലായവര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കുടുംബ ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയവരെന്ന് മാവേലിക്കര പോലീസ്. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട്ട് തുരുത്തേല്‍ വീട്ടില്‍ ജയപ്രകാശ്(ജെപി-47),ചെന്നിത്തല തൃപ്പെരുംതുറ തുമ്പിനാത്ത് വീട്ടില്‍ പ്രസാദ്(45) എന്നിവരാണ് ഇന്നലെ പുര്‍ച്ചയോടെ റെയില്‍വ്വേ സ്റ്റേഷന് സമീപത്തുനിന്നും എസ്ഐ: ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വീടുകള്‍ കുത്തി തുറന്നും കാണിക്ക വഞ്ചികളുടെ പൂട്ട് പൊളിച്ചും 30 ഓളം മോഷണങ്ങളാണ് രണ്ടുമാസക്കാലത്തിനിടെ പ്രതികള്‍ നടത്തിയിട്ടുള്ളത്. 100 ഓളം മോഷണ കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിഞ്ഞു വരികയായിരുന്ന ഇരുവരും കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പുറത്തിറങ്ങിയത്.
തുടര്‍ന്ന് മാവേലിക്കര പുതിയകാവ്-കല്ലുമല റോഡിലെ സെന്റ് ജോര്‍ജ്ജ് കുരിശട്, ചെറുകോല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം, കാരാഴ്മ പുത്തന്‍ കുളങ്ങര കുടുംബക്ഷേത്രം,ഉമാമഹേശ്വര ക്ഷേത്രം, മാന്നാര്‍ കൊറ്റാര്‍കാവ് ദേവീക്ഷേത്രം, തിരുവല്ല തുകലശ്ശേരി മഹാദേവ ക്ഷേത്രം, ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, കഴിഞ്ഞ നവംബര്‍ 16ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ കുടുംബക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളും, ആറോളം കടമുറികള്‍ കുത്തിത്തുറന്നുമാണ് ഇവര്‍ മോഷണം നടത്തിയിരിക്കുന്നത്.
രാത്രികാലങ്ങളില്‍ ട്രെയിനില്‍ സഞ്ചരിച്ച് സ്റ്റേഷനുകളിലിറങ്ങി ഇടവഴികളിലൂടെ സഞ്ചരിച്ച് കാണിക്കവഞ്ചികളും, പൂട്ടിക്കിടക്കുന്ന വീടും കുത്തിത്തുറന്നാണ് ഇവര്‍ മോഷണം നടത്തുന്നത്. ജയിലില്‍ നിന്നിറങ്ങിയ ഇവരെക്കുറിച്ച് മാവേലിക്കര എസ്ഐ: സി.ശ്രീജിത്തിനു തോന്നിയ സംശയത്തെത്തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. ബിരുദ ധാരികൂടിയായ ജയപ്രകാശാണ് വിദഗ്ധമായി പൂട്ടുകള്‍ ക#ുത്തിത്തുറക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: