വടശ്ശേരിക്കര: മണ്ഡല തീര്‍ത്ഥാടനക്കാലം പകുതി പിന്നിട്ടിട്ടും പമ്പ ജല സേചന പദ്ധതിയുടെ കനാല്‍ അടഞ്ഞു തന്നെ. ഇത് മൂലം അയ്യപ്പ ഭക്തന് മാര്‍ക്ക് ഏറ്റവും സുരക്ഷിതമായ കുളി കടവുകളാണ് നഷ്ടമായിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയില്‍ ജല ക്ഷാമം രൂക്ഷമാകുകയും ചെയ്യും.
പ്രധാന ശബരിമല പാതയായ മണ്ണാരകുളഞ്ഞിചാലക്കയം റോഡില്‍ വടശ്ശേരികര ഇടത്തറ മുക്കിനും കന്നാം പാലത്തിനും ഇടയിലുള്ള അക്യുഡേറ്റു വഴിയാണ് കാലങ്ങളായി പമ്പജെല സേചന പദ്ദതിയില്‍ നിന്നും അടുത്തുള്ള തോട്ടിലേക്ക് തീര്‍ഥാടന കാലത്ത് വെള്ളം തുറന്നു വിട്ടിരുന്നത്. ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരും നാട്ടുകാരുമാണ് ഈ ജലം ഉപയോഗിച്ചിരുന്നത്. കൂടാതെ ചുറ്റുമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചിരുന്നതും ഇവിടെനിന്നാണ്. വറവു കാലത്ത് നൂറു കണക്കിന് ചെറിയ ഗ്രാമങ്ങള്‍ ജെല ലഭ്യതക്കായി ഉപയോഗിക്കുന്ന ഏക ജല സ്രോതസ്സാണ് ഇത്. കനാല്‍ അടഞ്ഞു കിടക്കുന്നത് മൂലം കിണറുകളിലും ശുദ്ധ ജലം മതിയായി ലെഭിക്കുന്നില്ല.
കനാല്‍ തുറന്നു കൊടുക്കണമെന്ന് കോഴഞ്ചേരി ആസ്ഥാനമായുള്ള പമ്പ ജലസേചന പദ്ധതിയുടെ ഉദ്യോഗസ്ഥരോട് ആവര്ത്തിച്ചപെക്ഷിച്ചതാണ്. നാളിതു വരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. വടശ്ശേരക്കര പഞ്ചായത്ത് പ്ര
ഏകദേശം 325 കിലോ മീറ്റര്‍ നീളമുള്ള ജല സേചന പദ്ധതിയാണ് കെടുകാര്യസ്ഥത മൂലം നാളുകളായി അടഞ്ഞു കിടക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നല്ലൊരു ശതമാനം പ്രദേശങ്ങളും ഈ പദ്ധതിയുടെ ഗുണ ഭോക്താക്കളാണ്. 1993 ല്‍ കമ്മീഷന് ചെയ്ത പദ്ധതിയുടെ ലെക്ഷ്യം 23,135 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് ജെല ലെഭ്യത ഉറപ്പാക്കുകയും, ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യാനുസരണം വെള്ളം എത്തിക്കുകയും ചെയ്യുന്നതിനാണ്. എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് പലപ്പോഴും അവതാളത്തിലാണ്.
ശബരിമല തീര്‍ഥാടന കാലത്ത് കനാല്‍ തുറന്നു കൊടുക്കുന്നത് പതിവാണ്. അവലോകന യോഗങ്ങളിലും മറ്റും ഈ വിഷയം കാര്യമായി പരിഗണിചിട്ടുള്ളതുമാണ്. കനാലിലൂടെ സമീപത്തുള്ള തോട്ടിലേക്ക് തുറന്നു വിടുന്ന ജലം 300 മീറ്ററും, 600 മീറ്ററും താഴെ മാറി രണ്ടു താല്കാലിക തടയണകള്‍ നിര്‍മിച്ചു കെട്ടി നിര്തേണ്ടതാണ്. ഇതിന്റെ ചുമതല മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ്. ഇത്തവണ ഈ തടയണകളും നിര്‍മിച്ചിട്ടില്ല. സാധാരണ തീര്‍ഥാടന കാലത്ത് നിന്ന് വ്യത്യസ്തമായി ചെറിയ തോതില്‍ മഴ ലഭ്യത ഉള്ളതുകൊണ്ട് തോട്ടില്‍ സ്വോഭാവിക നീരോഴുക്കുണ്ട്. തടയണകള്‍ നിര്‍മിക്കാത്തതു മൂലം അയ്യപ്പന്മാര്ക്ക് കുളിക്കാന്‍ ആവശ്യമായി അതുവഴിയുണ്ടാകുന്ന വെള്ളവും തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നില്ല. കനാല്‍ തുറന്നുവിടാനാവശ്യമായ നടപടികള്‍ക്ക് വേഗത കൂട്ടുമെന്ന് പഞ്ചായത്ത് ഭരണ സമിതി പറയുന്നുണ്ടെങ്കിലും, മകര വിളക്ക് കഴിഞ്ഞാലും നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഭക്തര്‍ക്കോ, നാട്ടുകാര്‍ക്കോ വിശ്വാസമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: