ശബരിമല: ദര്‍ശനത്തിനായി ക്യൂവില്‍ നില്‍ക്കവെ തളര്‍ന്നു വീണ ഭക്തനെ മിനിട്ടുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ച് കേന്ദ്ര ദ്രുതകര്‍മ്മ സേന(ആര്‍എഎഫ്) രക്ഷകരായി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് നടപ്പന്തലില്‍ നിന്നും പതിനെട്ടാംപടിയിലേക്കുള്ള ക്യൂവില്‍ അന്യസംസ്ഥാന തീര്ത്ഥാടകന് കുഴഞ്ഞു വീണത്. ഒപ്പമുള്ള അയ്യപ്പന്മാര് വിവരം അറിയിച്ച ഉടന്‍ ആര്എഎഫുകാര് സംരക്ഷണവേലി മറികടന്ന് ഇയാളെ എടുത്ത് പുറത്തുകൊണ്ടുവരുകയും സ്ട്രെച്ചറില്‍ അഞ്ചുമിനിട്ടിനുള്ളില്‍ സന്നിധാനം ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
ധീരതയ്ക്കുള്ള നിരവധി മെഡലുകള്‍ കരസ്ഥമാക്കിയ ഡപ്യൂട്ടി കമാന്‍ഡന്റ് കറ്റാനം ശബരിക്കല്‍ മധു.ജി. നായരുടെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍ ആസ്ഥാനമായ ആര്‍എഎഫ് 150 അംഗ സംഘമാണ് ശബരിമലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സുരക്ഷയോടൊപ്പം അവശരായ തീര്‍ത്ഥാടകര്‍ക്ക് സഹായം എത്തിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ആര്‍എഎഫ്-105. തീര്‍ത്ഥാടന കാലം ആരംഭിച്ചതിനു ശേഷം നിരവധി പേരെ രക്ഷിച്ച ആര്‍എഎഫ് പുണ്യപൂങ്കാവനം പദ്ധതിയിലും പങ്കാളികളാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: