പുലാമന്തോള്‍: ഒരു പുല്‍മൈതാനം എന്നത് പുലാമന്തോള്‍ നിവാസികളുടെ ഏറെ നാളായയുള്ള സ്വപ്നമാണ്. 1962ല്‍ പഞ്ചായത്ത് സ്ഥാപിതമായത് മുതല്‍ ഈ ആവശ്യത്തിന് വേണ്ടി ഗ്രാമവാസികള്‍ മുട്ടാത്ത വാതിലുകളില്ല. സംസ്ഥാന ഭരണത്തിലുള്‍പ്പെടെ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താവുന്ന നേതാക്കന്മാര് ഇരു മുന്നണികളിലും ഉണ്ടായിരുന്നിട്ടും ഈ ആഗ്രഹം മാത്രം പൂവണിഞ്ഞില്ല. സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവര്‍ഡ് കരസ്ഥമാക്കാന്‍ പുലാമന്തോളിന് കഴിഞ്ഞു. എന്നാല്‍ ആ ഭരണസമിതിക്ക് പോലും ഒരു നാടിന്റെ ചിരകാലസ്വപ്നം യാഥാര്ത്ഥ്യമാക്കാനാവാത്തത് കറുത്ത ഏടായി അവശേഷിക്കുന്നു.
ധാരാളം ഫുട്ബോള്‍ പ്രേമികളും മികച്ച താരങ്ങളുമുള്ള നാടാണ് പുലാമന്തോള്‍. 2000 മുതല്‍ 2010 വരെ ഫുട്ബോളില്‍ തങ്ങള്‍ക്കുള്ള പ്രതിഭ അന്യനാടുകളില്‍ പോയി തെളിയിച്ചവരാണ് പുലാമന്തോളിലെ ചണക്കുട്ടികള്. സംസ്ഥാന-ജില്ലാ ഫുട്ബോള്‍ ടീമുകളിലും പുലാമന്തോളില്‍ നിന്നുള്ള താരങ്ങള്‍ ഇടം നേടിയിരുന്നു. സമീപ സ്ഥലമായ പെരിന്തല്‍മണ്ണയില്‍ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരെ ഉള്ളപ്പോള്‍ ഓടിക്കളിക്കാനൊരു മൈതാനം എങ്കിലും തങ്ങള്‍ക്ക് തരില്ലേ ഗ്രാമവാസികള്‍ വേദനയോടെ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: