തിരുവനന്തപുരം: ഇരുപതമാത് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജയരാജ് ചിത്രം ഒറ്റാല് പ്രേക്ഷകസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടി. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കുമരകം വാസുദേവനും അഷാന്തുമായിരുന്നു മൂന്നാം ദിനത്തിലെ താരങ്ങള്‍.
സിനിമ കാണാന്‍ സമയം കിട്ടാത്ത വാസുദേവന്‍ എന്ന വല്യപ്പച്ചായി സിനിമ കാണാന്‍ വന്നിരുന്നു. കൂടാതെ ആദ്യ സിനിമയുടെ വലിയ അംഗീകാരത്തില്‍ കൊച്ചായി എന്ന അഷാന്തിനും രാജ്യാന്തര ചലച്ചിത്രമേള പുതിയ അനുഭവമായി.
മേള നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ആറു മത്സര ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള ഛായം പൂശിയ വീടിന്റെ രണ്ടാം പ്രദര്‍ശനവും ഫിലിപ്പിയന്‍ ചിത്രം ഷാഡോ ബിഹൈന്റ് ദ മൂണ്‍, തുര്‍ക്കി ചിത്രം എന്റാഗല്മെന്റ് എന്നിവയുടെ ആദ്യ പ്രദര്‍ശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: