ശബരിമല: പമ്പയില്‍ ഡോളി തോഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമില്ലെന്ന് പരാതി. ആയിരത്തോളം ഡോളി തൊഴിലാളികളാണുള്ളത്. അന്നദാനമണ്ഡപത്തിന് സമീപം വശങ്ങള് മറയ്ക്കാത്ത ഒരു ഷെഡ്ഡാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇവിടെ നൂറോളം പേര്‍ക്ക് മാത്രമാണ് താമസിക്കാന്‍ സൗകര്യമുള്ളത്.
തറനിരപ്പിന് ഉയരമില്ലാത്തതിനാല്‍ മഴപെയ്താല്‍ ഒഴുകിയെത്തുന്ന വെള്ളവും വശങ്ങളിലൂടെ അടിച്ചു കയറുന്ന വെള്ളവും ഇതിനുള്ളിലെ താമസം ദുരിതമാക്കുന്നു. പമ്പയിലെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയ മെറ്റലുകള്‍ കരാറുകാരന് ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതും തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലമായിരുന്നു നല്‍കിയിരുന്നെങ്കിലും വശങ്ങള് മറച്ചിരുന്നു.
പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് 3400രൂപയാണ് ദേവസ്വം ബോര്‍ഡ് ഡോളിക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 200 രൂപ ദേവസ്വം ബോര്‍ഡിന് നല്‍കണം. ദേവസ്വം ബോര്‍ഡിന്റെ അവഗണന അവസാനിപ്പിച്ച് മഴപെയ്താല്‍ നനയാതെ എല്ലാവര്ക്കും വിശ്രമിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: