മനസില്‍ നട്ടതിനു ചുറ്റും ധ്യാനത്താല്‍ കാവലിരുന്നും കര്മത്താല് വെള്ളമൊഴിച്ചും സ്വപ്നംകൊണ്ടു വളര്ത്തിയുമൊക്കയാണ് ഇത്രയൊക്കയായതെന്ന് വിനോദ് ഐസക്ക്. കൊച്ചുനാളിലേ നടനാകാന്‍ കൊതിച്ചു. ഇടയ്ക്ക് നിര്മാതാവാകണമെന്നും.രണ്ടും ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ സഫലമായി. അഞ്ചാമത്തെ സിനിമയിലാണ് ഈ സുന്ദര പുരുഷനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. യാദൃച്ഛികമായി അതിന്റെ സഹ നിര്‍മാതാവുമായി-ചിത്രം ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. ഡിവൈന്‍ ഫിലിംസ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്.
ചെമ്പടയായിരുന്നു ആദ്യ സിനിമ.തുടര്‍ന്ന് വീണ്ടും കണ്ണൂര്‍,പാട്ടു പുസ്തകം.അരുണ്‍ അഗസ്റ്റിന് സംവിധാനം ചെയ്തെ ചെന്നൈ ഫിലിംസിന്റെ തമിഴ് പടം അസുന്ന പറവൈയിലും അഭിനയിച്ചു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെയില് നായികയെ വിവാഹം കഴിക്കാന്‍ പിന്നാലെ നടക്കുന്ന കടുക്കന്‍ ഷാജിയെന്ന വില്ലനെയാണ് വിനോദ് അവതരിപ്പിക്കുന്നത്. മുന്നു ചിത്രങ്ങള്‍ കൂടി ഇപ്പോള്‍ കൈയിലുണ്ട്.
അധ്യാപകനായ ഐസക്കിന്റേയും ഹെഡ്മിസ്ട്രസായ അമ്മിണി ഐസക്കിന്റേയും മകനായ ഐസക്കിന്റെ ബിസിനസ തിരക്കിലും വോളിബോള്‍ കമ്പത്തിലും നാടകവും സിനിമയും ഉള്ളിലുണ്ടായിരുന്നു. അത് കാലത്തോടൊപ്പം വളരുകയായിരുന്നു ഈ കല്പ്പറ്റക്കാരനില്. ഒറ്റനോട്ടത്തില്‍ ബാഹുബലിയിലെ പ്രഭാസിനെപ്പോലെ തോന്നിക്കുന്ന ഈ പൊക്കക്കാരന് ഇന്ന വേഷങ്ങളെന്നില്ല. ഹീറോ,വില്ലന്‍ വേഷങ്ങള്‍ ഒരുപോലിഷ്ടം.
കഴിവുള്ളവരെ ആര്‍ക്കും മാറ്റി നിര്‍ത്താനാവില്ല. അവര്‍ കടന്നു വരിക തന്നെ ചെയ്യും. സിനിമയിലല്ല എവിടെയായാലും,വിനോദ് പറയുന്നു. സിനിമ ചിലരുടെ മാത്രം സ്വകാര്യ സ്വത്താണെന്നുള്ള കാലം പോയി.ഒരു വേഷത്തിനുവേണ്ടി പല വാതിലും മുട്ടിയിട്ടുണ്ട്. ഒരിക്കല്‍ തുറക്കുമെന്നറിയാമായിരുന്നു. ഇപ്പോള്‍ തുറന്നു.അങ്ങനെ മുട്ടിമുട്ടി തകര്ന്നവരാണു പലരും.അതുകൊണ്ടാണ് താന്‍ നിര്‍മാതാവായ സിനിമയില്‍ പലര്‍ക്കും ചെറുവേഷമെങ്കിലും കൊടുത്തത്. അതിന്റെ സംതൃപ്തിയും സന്തോഷവുമുണ്ട്.
നടനെന്ന നിലയില്‍ വലിയ അവകാശവാദങ്ങളൊന്നുമില്ല. ഇനിയും എത്രയോ സഞ്ചരിക്കാനിരിക്കുന്നു.കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യുക.അതില്‍ ആത്മസമര്‍പ്പണം നടത്തുക. എത്ര മഹാരഥന്മാര് വാഴുന്ന രംഗമാണ്. അതിനിടയില്‍ ഇങ്ങനെയൊക്കെ പിച്ചവെച്ചു തുടങ്ങിയതു തന്നെ ഭാഗ്യം,അനുഗ്രഹം.ഇപ്പോള്‍ തന്നെ നിരന്തരം കടുക്കന്‍ ഷാജിയാക്കിക്കൊണ്ടിരിക്കുകയാണ് വിനോദ്. വന്‍ പ്രതീക്ഷയാണ് ഈ വേഷം തരുന്നത്. വയനാടന്‍ ചുരമിറങ്ങി വരുന്ന ഈ കടുക്കന്‍ മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവും.
ഷാന്റിയാണ് വിനോദിന്റെ ഭാര്യ.മകന് അമിത്ത് സിംഗപ്പൂരില്‍ എംബിഎയ്ക്കു പഠിക്കുന്നു. മകള്‍ അമേയ ഒന്‍പതാം കഌസിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: