ഇന്ദുമുഖിയെയും ചന്ദ്രമതിയെയും അറിയില്ലേ? വര്‍ഷങ്ങള്‍ക്കു മുമ്പ് സൂര്യാ ചാനലിലൂടെ മലയാളി കുടുംബസദസ്സുകളുടെ മനസ്സുകളില്‍ ആഴത്തില്‍ വേരുറപ്പിച്ച ആ അമ്മായിയമ്മയെയും മരുമകളെയും? മനസ്സിനുള്ളില്‍ സ്നേഹം കാത്തുസൂക്ഷിക്കുന്ന എങ്കില്‍ പരസ്പരം കാണുമ്പോള്‍ കീരിയെയും പാമ്പിനെയും പോലെ പോരടിക്കുന്ന അവര്‍ വീണ്ടും വരുന്നു.
അതേ സൂര്യാ ചാനലിലൂടെ…. അവര്‍ വീണ്ടുമെത്തുന്നതിനാല് ടൈറ്റില്‍ ‘വീണ്ടും ഇന്ദുമുഖി ചന്ദ്രമതി’ എന്നാണ്. ചന്ദ്രമതിയെ മല്ലികാ സുകുമാരന്‍ തന്നെയാണവതരിപ്പിക്കുന്നത്. മഞ്ജുപിള്ള അവതരിപ്പിച്ച ഇന്ദുമുഖിയെ വീണാനായരാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സംവിധായകനും രചയിതാവിനും മാറ്റമില്ല. രാധാകൃഷ്ണന് മംഗലത്തും കൃഷ്ണാ പൂജപ്പുരയും തന്നെ.
ജി.സുരേഷ്കുമാറാണ് പരമ്പരയുടെ നിര്‍മ്മാണം. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ‘വീണ്ടും ഇന്ദുമുഖി ചന്ദ്രമതി’ സൂര്യാപ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഗൂഗ്ലി പ്രദീപ്, രഞ്ജിത്ത് ചെങ്ങമനാട്, മക്കു മൈനാഗപ്പള്ളി, വിജു, രശ്മി, മനുവര്‍മ, അവന്തിക, അനില്‍കുമാര്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍.
ഛായാഗ്രാഹകന്‍-പുഷ്പന്, കല-രാമു, വസ്ത്രാലങ്കാരം-സതീശന് പൂജപ്പുര, ചമയം-പ്രഭാകരന്, പി.ആര്.ഓ-അജയ്തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: