ഓ പാരീസ് നീ കരയുകയാണോ
നിന്റെ തെരുവുകള്‍ കത്തിയമരുന്നോ
സ്വാതന്ത്ര്യത്തിന്റെ, കലയുടെ,
തത്ത്വചിന്തയുടെ പുതു നാമ്പുകള്‍
സൃഷ്ടിച്ച നഗര കന്യകേ
നിന്റെ തെരുവുകളിലിന്ന്
ചോരമണക്കുന്നു
മനുഷ്യമാംസം ചിതറിക്കിടക്കുന്നു
എങ്ങും കരിഞ്ഞ മാംസത്തിന്റെ
ഗന്ധം മാത്രം
പറുദീസ തേടി പടക്കിറങ്ങിയവര്‍
മതത്തിന്റെ കൊടുവാള് ചുഴറ്റി
തലകള്‍ കൊയ്യുമ്പോള്‍
അഭയം കൊടുത്ത മണ്ണിനെ
അഗ്നിയാല്‍ ചുട്ടെരിച്ച് നന്ദിയോതുമ്പോള്‍
ഓ പാരീസ് നീ മറന്നോ
അധിനിവേശത്തിനെതിരെ
അടരാടിയ നിന്റെ ചരിത്രം
നിന്റെ തെരുവുകളില്‍
മതഭ്രാന്തന്മാര് കരാള നൃത്തമാടുമ്പോള്‍
യന്ത്രത്തോക്കുകളാല്‍
മരണം വാരി വിതറുമ്പോള്‍
ഓ പാരീസ് നീ കരയരുത്
അടരാടാനുള്ള സമയമായിരിക്കുന്നു
കരിം കുപ്പായമിട്ട
കാട്ടാളന്മാരെ കള പറിച്ച്
കരി നിഴല്‍ മാറ്റാന്‍ സമയമായ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: