മലപ്പുറം: ജില്ലയെ കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടക്കില്ലെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ വിറളിപൂണ്ട സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണ്. കൊണ്ടോട്ടി, തിരൂര്‍, വെട്ടം, കുറ്റിപ്പുറം, തിരുവാലി, എടക്കര തുടങ്ങിയ സ്ഥലങ്ങളില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം അക്രമം നടത്തിയത്. അക്രമത്തില്‍ പരിക്കേറ്റ് നിരവധി ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആശയപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ അക്രമത്തിലൂടെ പിടിച്ചു നില്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. പോലീസുകാര്‍ അക്രമികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സിപിഎം അക്രമം അവസാനിപ്പിക്കുന്നതിന് പോലീസ് തയ്യാറായില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിതു കൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ അനില്‍കുമാര്‍, രതീഷ്, സെക്രട്ടറിമാരായ ശ്രീജിത്ത്, നമിദാസ്, ജിഷാദ്, ട്രഷറര്‍ ഷിനോജ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: