തിരൂര്‍: ഇന്ന് ബിജെപി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം സിപിഎം നടത്തുന്ന അക്രമത്തിലും, ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും സിപിഎമ്മുകാരെ സഹായിക്കുകയും ചെയ്യുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. വെട്ടം പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി അക്രമിച്ച പ്രതികള്‍ക്കെതിരെ നിസാരവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അക്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പിലാണ് കേസ് എടുത്തതും ജയിലിടലച്ചത്. താനൂരിലെ താമരക്കുളം എന്ന സ്ഥലത്ത് ക്ഷേത്രാങ്കണത്തില്‍ കയറി കല്ലേറ് നടത്തുകയും ഭക്തജനങ്ങളെ മര്‍ദ്ദിക്കുകയും ചെയ്ത കേസുകള്‍ പോലും നിസാര വകുപ്പുകളിട്ടാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അവസാനമായി നടന്ന തിരൂര്‍ പടിഞ്ഞാക്കരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് താലൂക്ക് കാര്യവാഹിനെ പ്രകോപനമില്ലാതിരുന്നിട്ടും സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. കൈകാലുകള്‍ തല്ലി ഒടിക്കുകയും ചെയ്തു. ഈ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സിപിഎമ്മിന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ കയറി പോലീസ് അതിക്രമം തുടരുന്നു. സ്ത്രീകളെയും കുട്ടികളെയും അടക്കം ഭീഷണിപ്പെടുത്തുന്നു. പോലീസിന്റെ പക്ഷാപാതപരമായ നടപടി അവസാനിക്കാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കാന്‍ ബിജെപി തീരുമാനിച്ചത്. രാവിലെ 10ന് തൃക്കണ്ടിയൂരില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: