തിരുവല്ല: സാങ്കേതിക തകരാര്‍ മൂലം പൊട്ടിവീണ ലിഫ്റ്റില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെ സംസ്ഥാന ഹൗസിങ്ങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള തിരുവല്ല റവന്യൂ ടവറിലായിരുന്നു സംഭവം. കെട്ടിട സമുച്ചയത്തിലെ രണ്ടം നമ്പര്‍ ലിഫ്റ്റ് ആണ് തകര്‍ന്ന് മൂന്നാം നിലയില്‍ നിന്ന് യാത്രിക്കരുമായി താഴേയ്ക്ക് പതിച്ചത്. ടവറിലെതന്നെ ശുചീകരണ തൊഴിലാളികളായ വിജയമ്മ, രമണി, ഇന്ദിര എന്നിവരാണ് താഴത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയത്. മൂവരും കയറി താഴേക്ക് പോകാനുള്ള സിഗ്നല്‍ ബട്ടണ്‍ അമര്ത്തയതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ലിഫ്റ്റ് ഭയാനകമായ ശബ്ദത്തോടെ താഴേക്ക് പതിച്ചത്. അടിത്തട്ടില്‍ ഇടിച്ച് നില്‍ക്കുകയായിരുന്ന ലിഫിറ്റിന്റെ അടിഭാഗം തകര്‍ന്നു. ലിഫ്റ്റിനുളളില്‍ കുടുങ്ങിയ മൂവരെയും ഓടിക്കൂടിയവര്‍ ചേര്‍ന്ന് താഴത്തെ ഫ്ളോറിന്റെ വാതില്‍ തുറന്ന് പുറത്തിറക്കുകയായിരുന്നു. ലിഫ്റ്റിന്റെ ഇരുമ്പ് വടം ചുറ്റുന്ന സ്പ്രിങ്ങ് ഇളകി മാറിയതാണ് തകര്‍ന്ന് വീഴാന്‍ ഇടയാക്കിയതെന്ന് ഹൗസിങ്ങ് ബോര്‍ഡ് അസി.എന്‍ജിനീയര്‍ മോഹന്‍ദാസ് അറിയിച്ചു. ടവറില രണ്ട് ലിഫ്റ്റുകളും കാലപ്പഴക്കം മൂലം നിരന്തരം തകരാറില ആകാറുണ്ട്. ഇവ മാറ്റി സ്ഥാപിക്കണമെന്ന് ടെനന്റ്സ് അസോസിയേഷന് അടക്കമുളളവര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് ചെവിക്കൊളളാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം നരവധി സ്ഥാപനങ്ങളാണ് റവന്യൂ ടവറില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: