ശബരിമല: ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്കു നല്കുന്ന മാതൃകയെ കുറിച്ച് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇതുവരെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തമിഴ്നാട് മാര്‍ക്ക് നല്‍കുന്നത് എങ്ങിനെയെന്ന് പരിശോധിക്കും. ഇതിനുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളുമായും ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. 10 ദിവസം സേവനം നടത്തുന്നതിന് അഞ്ച് മാര്‍ക്കാണ് നല്‍കുന്നത്.
ശബരിമല സന്ദര്‍ശന സമയത്താണ് ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗം അജയ്തറയില്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള അദ്ധ്യാപകനുമായി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ പ്രസിഡന്റ് സംസ്ഥാനത്തു നിന്നും ശബരിമലയില്‍ എത്തുന്ന എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കുന്ന കാര്യം ആലോചിക്കുമെന്ന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: