പത്തനംതിട്ട: പതിനാല് വര്‍ഷം മുമ്പ് 2001 ഡിസംബര്‍ 7ന് എന്‍ഡിഎഫുകാരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ദേശ വിരുദ്ധ ശക്തികള്പ്രകോപനം ഒന്നും കൂടാതെ നഗരത്തിലെ ഹൈന്ദവ സ്ഥാപനങ്ങളെ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. വിവിധ സംഭവങ്ങളിലായി ഒരു ഡസനിലേറെ കേസുകളാണ് ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന് അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ഇതിന് പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്പ്, സിനിമാ തീയേറ്ററുകള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങിയവ അക്രമിച്ചു. മാരകായുധങ്ങളുമായി മണിക്കൂറുകളോളം അക്രമികള്‍ നഗരം കീഴ്പ്പെടുത്തി.ഡിവൈഎസ്പി ആര്.രാമചന്ദ്രന്‍നായരെ അക്രമി സംഘം വടിവാളുകൊണ്ട് അക്രമിച്ചു. അക്രമാസക്തരായ ആളുകളെ പിരിച്ചുവിടാനായി പോലീസിന് ഒന്നിലേറെ തവണ ആകാശത്തേക്ക് വെടിവെയ്ക്കേണ്ടിവന്നു. ഏകപക്ഷീയമായി നടത്തിയ ഈ അക്രമണം ജനങ്ങളുടെ സൈ്വര്യജീവിതത്തെ തടസ്സപ്പെടുത്തുകയും മത സൗഹാര്‍ദ്ദത്തിന് കാര്യമായ വിള്ളലേല്‍പ്പിക്കുകയും ചെയ്തു.
നൂറുകണക്കിനാളുകള്‍ ഒരു രാത്രിമുഴുവന്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കലാപം നടത്തിയതില്‍ ഒന്‍പതുപേര്‍ക്ക് മാത്രം ശിക്ഷ ലഭിച്ചത് അപര്യാപതമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍ പറഞ്ഞു. 56 പ്രതികളില്‍ 26 പ്രതികളെപ്പറ്റി ഒരു വിവരവുമില്ല.ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാതിരിക്കുന്നത് സര്‍ക്കാരിന്റെ താല്പര്യം കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാക്കിപ്രതികളേയും അടിയന്തിരമായി കോടതിയില്‍ ഹാജരാക്കണമെന്ന് വിധി പകര്‍പ്പ് വിശദമായി പഠിച്ചശേഷം അപ്പീലടക്കമുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു.
ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ദേശവിരുദ്ധ ശക്തികള്‍ തീവെച്ച് നശിപ്പിച്ച കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷവിധിച്ചതിനെ ബിജെപി ദേശീയ സമിതിയംഗവും 2001 ല്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായിരുന്ന വി.എന്‍.ഉണ്ണി സ്വാഗതം ചെയ്തു. യാതൊരു പ്രകോപനവും കൂടാതെയാണ് ഡിസംബര്‍ 7ന് അര്‍ദ്ധരാത്രിയില്‍ സംഘടിതമായെത്തി ഓഫീസ് കത്തിച്ചത്. ഇത്കൂടാതെ ഒരു വിഭാഗത്തിന്റെ മാത്രം കടകളും മറ്റ് സ്ഥാപനങ്ങളും അക്രമികള്‍ തകര്‍ക്കുകയും ചെയ്തു. പത്തനംതിട്ട നഗരത്തിലെ കലാപത്തെത്തുടര്‍ന്ന് അടുത്ത ദിവസം കേരളജനത ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചതും ബിജെപിയുടെ പുതിയ ഓഫീസ് നിര്‍മ്മാണത്തിനായി ജനസഹസ്രങ്ങള്‍ സഹായിച്ചതും വി.എന്‍.ഉണ്ണി ഓര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: