ശബരിമല: സന്നിധാനത്തെ ആയുര്‍വേദാശുപത്രിയില്‍ ദിവസവും ചികിത്സ തേടിയെത്തുന്നത് 700 ഓളം പേര്. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, വയറിളക്കം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, പേശീവലിവ്, നടുവേദന, മുട്ടുവേദന എന്നീവ അസുഖങ്ങളുമായാണ് മിക്കവരും വരുന്നത്.
പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള എല്ലാ മരുന്നുകളും ഇവിടെ തയ്യാറാണ്. പേശീവലിവും മറ്റുമായി വരുന്നവര്‍ക്ക് മസാജിങ്ങ് നടത്തുവാന്‍ തെറാപ്പിസ്റ്റുണ്ട്. പൊടിശല്യം കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് ആവി പിടിക്കുന്നതിനുള്ള സംവിധാനവും തയ്യാര്‍.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.ഷൈനിന്റെ നേതൃത്വത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റ്, ഒരു തെറാപ്പിസ്റ്റ്, നാല് അറ്റന്റര്‍മാര്‍, ഒരു സ്വീപ്പര്‍ എന്നിവരാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 24 മണിക്കൂര്‍ സേവനമാണ് അയ്യപ്പഭക്തര്‍ക്ക് ആയുര്‍വേദാശുപത്രി വഴി ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: