തിരുവല്ല:ഭാരതത്തിലെ വൈഷ്ണവക്ഷേത്രങ്ങളില്‍ പ്രശസ്തമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനും ദേവസ്വം ബോര്‍ഡിന്റെ അവഗണന.അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ അടക്കം ആയിരങ്ങളാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ക്കും വൃത്തിഹീനമായ സാഹചര്യങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരമുണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെ സാധിച്ചിട്ടില്ല.ലക്ഷങ്ങള്‍ വരുമാനമുള്ള ക്ഷേത്രത്തിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം പാതിവഴിക്ക് കിടക്കുകയാണ്.നിര്‍മാണ അനുമതിലഭിച്ച് ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മരാമത്ത് പണികള്‍ കരാറുകാരന്റെയും ദേവസ്വം ബോര്‍ഡിന്റെയും കെടുകാര്യസ്ഥയില്‍ മുങ്ങികിടക്കുകയാണ്.ക്ഷേത്രത്തിന്റെ പ്രൗഡിയും പാരമ്പര്യവും വിളിച്ചോതുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ സദ്യാലയം ജീര്ണാവസ്ഥയില് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.ക്ഷേത്രത്തിലെ നിത്യാന്നദാനത്തിനുള്ള പാചകം ഇപ്പോഴും ഇവിടെയാണ് നടക്കുന്നത്.നവരാത്രികാലങ്ങളില്‍ നടക്കുന്ന പ്രസിദ്ധമായ നെല്പുരകഥകളി അടക്കം നടക്കുന്ന പഴയ സദ്യാലയത്തിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിച്ച ടെന്റര്‍ നടപടികള്‍ കഴിഞ്ഞ് ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പണിതുടങ്ങാന്‍ കരാറുകരാന് ഇതുവരെ തയ്യാറായില്ല.നിരവധി കല്യാണങ്ങള്‍ നടക്കുന്ന പുതിയ സദ്യാലയത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല.ഇവിടെ കുന്നുകൂടുന്ന മാലിന്യം സംസ്കരിക്കാന്‍ ശ്വാശ്വത നടപടികള്‍ എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെ സാധിച്ചിട്ടില്ല.ക്ഷേത്രത്തിലെ രണ്ട് കുളങ്ങളും ജീര്‍ണാവസ്ഥയിലാണ്.പ്ലാസ്റ്റിക്ക മാലിന്യം ്അടക്കം പുറത്തെകുളത്തിനെ ഉപയോഗ ശൂന്യമാക്കി.ക്ഷേത്ര മതില്‍കെട്ട് ഇപ്പോഴും കാടുകയറി കിടക്കുകയാണ്.ക്ഷേത്രത്തിന് വലതുഭാഗത്തുള്ള തകര്‍ന്ന അരമതില് പുനര്‍നിര്‍മ്മിക്കാന്‍ ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പണികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.സദ്യാലയത്തോട് ചേര്‍ന്നുള്ള സ്റ്റേജിന്റയും നടപ്പന്തലിന്റെയും അറ്റകുറ്റപ്പണി കരാറുകാരന്റെയും ദേവസ്വം അധികൃതരുടെയും അനാസ്ഥമൂലം മുടങ്ങികിടക്കുകയാണ്.ക്ഷേത്രത്തിന്റെ സമീപത്തുള്ള അസിസ്റ്റന്റ് കമ്മീഷ്ണര്‍ ആഫീസിലെയും ഓഡിറ്റ് ആഫീസിലെയും അറ്റകുറ്റപണികളും പാതിവഴിക്കായി.മണ്ഡലകാലമായാല്‍ അന്യസംസ്ഥാന ഭക്തര്‍ അടക്കം ദര്‍ശനത്തിന് എത്തുന്ന ശ്രീവല്ലഭക്ഷേത്രത്തില്‍ ഇടത്താവളം വേണമെന്ന ആവശ്യം ഇത്തവണയും തഴയപ്പെട്ടു.ക്ഷേത്രത്തിന് പുറത്തുള്ള ശുചിമുറികള്‍ എല്ലാം തന്നെ വൃത്തിഹീനമായ അവസ്ഥയിലാണ്.മണ്ഡല കലത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ലക്ഷ്യമിട്ട് തുടങ്ങിയ മരാമത്ത് പണികളെല്ലാം പാതിവഴിയിലാണ്.ഉത്സവത്തിന് കുറച്ച് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ദേവസ്വം ബോര്‍ഡ് അധികാരികളും കാരാറുകാരനും കാട്ടുന്ന അവഗണനക്കെതിരെ ബഹുജന പ്രക്ഷേഭത്തിന് ഒരുങ്ങുകയാണ് ഉപദേശകസമിതിയും ഭക്തജനങ്ങളും.ഉപദേശക സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്,സെ്ക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ പ്രക്ഷേഭങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: