നെടുമങ്ങാട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ ഇന്നലെ നടത്താനിരുന്ന ഡെപ്യൂട്ടിസ്പീക്കര്‍ പാലോട് രവിയുടെ ആദ്യപൊതുയോഗ സ്വീകരണം മുടങ്ങി. നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വൈകിട്ട് 5 മണിയോടെ നടത്താനിരുന്ന സ്വീകരണമാണ് മുടങ്ങിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയായിരുന്നു ഉദ്ഘാടകന്‍. വന്‍ ആര്ഭാടമായുള്ള അലങ്കാരങ്ങളും കൊട്ടിഘോഷിച്ചുകൊണ്ടുള്ള മൈക്ക് പ്രചരണവും നടത്തി. എന്നാല്‍ ഐ ഗ്രൂപ്പിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി മാറ്റിവയ്ക്കേണ്ടിവന്നു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കല്ലയം സുകു അടക്കമുള്ള ഐ ഗ്രൂപ്പുകാരെ സഹകരിപ്പിക്കാതെ എ വിഭാഗം ഒറ്റയ്ക്കായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് നെടുമങ്ങാട്ടെ ഒരു പാരലല്‍ കോളേജില്‍ ഐ വിഭാഗം പ്രധാന നേതാക്കളും പ്രവര്‍ത്തകരും യോഗം ചേര്‍ന്നു. നഗരസഭയില്‍ കോണ്‍ഗ്രസിന് പരാജയം ഉണ്ടാകാന്‍ പ്രധാനക്കാരണക്കാരന് എംഎല്‍എയാണ്. അഴിമതിആരോപണ വിധേയനായ നെടുമങ്ങാട് ഡിവൈഎസ്പിയെ സംരക്ഷിച്ചയാളെന്നു മാത്രമല്ല പുതുതായി ചാര്‍ജ്ജെടുത്ത ഡിവൈഎസ്പിയെ മൂന്നാം മണിക്കൂറില്‍ തിരികെ പറഞ്ഞയച്ചയാളും കൂടിയാണ് എംഎല്‍എ എന്ന ആക്ഷേപമാണ് ഐ ഗ്രൂപ്പുകാര്‍ ഉന്നയിച്ചത്. ഐ വിഭാഗത്തെ അധിക്ഷേപിച്ച് ചെന്നിത്തലയെ വിളിച്ച് സ്വീകരണത്തിനു തയ്യാറായതിലും എതിര്‍പ്പുണ്ട്. ഡിസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തലയെയും വിവരങ്ങള്‍ വിശദമായി അറിയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കല്ലയം സുകു നേതൃത്വത്തോട് കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങങ്ങെ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യാന്‍ അസൗകര്യമുണ്ടെന്ന് രമേശ് ചെന്നിത്തല എ വിവിഭാഗം നേതാക്കളെ അറിയിക്കുകയും ചെയ്തു. കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സ്വീകരണം നല്കിയിരിക്കുന്നതിനാലാണ് നെടുമങ്ങാട്ടെ സ്വീകരണം മാറ്റിവച്ചതെന്ന് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മറ്റിപ്രസിഡന്റ് ടി. അര്ജുനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: