തിരുവനന്തപുരം : വര്‍ക്കര്‍ ഗ്രേഡ് -2 തസ്തികയില്‍ സ്ഥിരപ്പെടുത്തിയ ജലവിഭവ വകുപ്പിലെ എസ്എല്‍ആര്‍ ജീവനക്കാരുടെ ശമ്പളം പുന:നിര്‍ണയം ചെയ്തപ്പോള്‍ വന്ന അപാകതകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായിട്ടില്ലെന്ന് ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
വര്‍ക്കര്‍ ഗ്രേഡ് -2 തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്ക് 4510-6210 സ്കെയില്‍ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ നര്ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് 8500-13210 ശമ്പള സ്കെയിലാണ് നല്കി വരുന്നത്. അതായത് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തെക്കാള്‍ 5000 രൂപയുടെ കുറവ് പുതിയ ശമ്പളസ്കയില്‍ നടപ്പിലാക്കുമ്പോള്‍ സംഭവിക്കും. എസ്എല്‍ആര്‍ തസ്തികയില്‍ നല്കികൊണ്ടിരിക്കുന്ന ശമ്പളം സംരക്ഷിക്കണമെന്നാണ് ജലവിഭവവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കൊല്ലം ഫെബ്രുവരി 12 നാണ് സര്‍ക്കാരിനു കത്ത് നല്‍കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് 290 വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തിയത്. ബി. കമലാസനപണിക്കര് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: