ശബരിമല: അന്യസംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി നിലയ്ക്കലില്‍ ഭൂമികൈമാറുന്നതു സംബന്ധിച്ച് അന്തിമരൂപരേഖ ഇന്ന് ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തയ്യാറാക്കും. ഗവ. സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.
തമിഴ്നാട്, കര്‍ണ്ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് നിലയ്ക്കലില്‍ അഞ്ച് ഏക്കര്‍ ഭൂമിവീതം കൈമാറുന്നത്. അതാതു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നതിനാണ് ഭൂമി വിട്ടു നല്‍കുന്നത്. അന്യസംസ്ഥാനങ്ങളുടെ ഉടമസ്ഥതയില്‍ സ്ഥലം കൈമാറുന്നിന് കോടതി അതൃപ്തി അറിയിച്ചിട്ടുള്ളതിനാല്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം ബോര്‍ഡില്‍ നിക്ഷിപ്തമാക്കി മറ്റു നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും ഭൂമി കൈമാറുന്നത്.
ഇതില്‍ പ്രധാനമായും ഉന്നയിക്കുന്നത്, നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് ഭൂമി കൈമാറുന്ന അതേ മാനദണ്ഡത്തില്‍ ഇതര സംസ്ഥാനങ്ങളിലെ തിരുപ്പതി, മൂകാംബിക, രാമേശ്വരം മുതലായ ക്ഷേത്രങ്ങള്‍ക്ക് സമീപം ദേവസ്വം ബോര്‍ഡിനും ഭൂമി ലഭിക്കണം എന്നതാകും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇതര സംസ്ഥാനത്തെ മുഖ്യമന്ത്രിമാരോ, ബന്ധപ്പെട്ട മന്ത്രിമാരുടെയോ സാന്നിധ്യത്തില്‍ ജനുവരി ആദ്യവാരത്തില്‍ പമ്പയില്‍ യോഗം ചേര്‍ന്ന് കരാര്‍ തയ്യാറാക്കും. നാലിന് മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ എത്താമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് തീയതി നിശ്ചയിച്ചിട്ടില്ല.
ഭൂമി വിട്ടുനല്‍കുന്നതിനെ കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അതോടൊപ്പം നിയമവശങ്ങള്‍ കൂടി പഠിച്ച ശേഷമാകും ഭൂമി കൈമാറുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ശബരമലയില്‍ സേവനം അനുഷ്ടിക്കാന്‍ തയ്യാറാകുന്ന എന്‍എസ്എസ് വളന്റിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്കു നല്കുന്നതു സംബന്ധിച്ചുള്ള ശുപാര്‍ശയും ബോര്‍ഡ് യോഗം പാസ്സാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: