കല്‍പ്പറ്റ: വ്യാഴാഴ്ച പുലര്‍ച്ചെ വടുവന്‍ചാല്‍ പാടിവയലിന് സമീപം എക്സൈസ് ടീം നടത്തിയ ബോര്‍ഡര്‍ പട്രോളിംഗില്‍ ലക്ഷങ്ങളുടെ ഹാന്‍സ് പിടികൂടി.78000 പാക്കറ്റ് ഹാന്‍സുമായി തമിഴ്നാട് സ്വദേശികളായ രണ്ടുരാണ് പിടിയിലയത്.. കല്‍പ്പറ്റ എക്സൈസ് ടീമാണ് വടുവന്‍ചാലില്‍ വെച്ച് പിക്കപ്പ് വാനില്‍ ഉള്ളിചാക്കിനടിയിലായി ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹാന്‍സ് പിടികൂടിയത്. സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് പന്തല്ലൂര്‍ സ്വദേശികളായ മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് സലീം എന്നിവരെ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഏതാണ്ട് 23 ലക്ഷം രൂപവിലവരുമെന്ന് റെയിഞ്ച് ഇന്‍സ്പെക്ടര്‍ യു ഷാനവാസ് പറഞ്ഞു. 3.15ഓടെയെത്തിയ പിക്കപ്പ് വാന്‍ എക്സൈസ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് ഉള്ളിച്ചാക്കിനടിയില് ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ ഹാന്‍സ് കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ യു ഷാനവാസ്, പ്രിവന്റീവ് ഓഫിസര്‍ ചിദംബരം, സിവില്‍ ഓഫിസര്‍മാരായ കെ രമേശ്, കെ.എം ലത്തീഫ് എന്നിവരടങ്ങിയ സംഘമാണ് ഹാന്‍സ് വേട്ടക്ക് നേതൃത്വം നല്‍കിയത്. പ്രതികളെ കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട് തുടരനേ്വഷണം നടത്തുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: