ചെങ്ങന്നൂര്‍: തഹസില്‍ദാര്‍ ഉള്‍പ്പടെ പത്തോളം പേര്‍ക്കെതിരെ പോലീസ് അന്യായമായി കേസെടുത്തു എന്ന് ആരോപിച്ച് വില്ലേജ്-താലൂക്ക്-ആര്‍ഡിഒ ഓഫീസ് ജീവനക്കാര്‍ പണിമുടക്കി. തഹസില്‍ദാര്‍ ജോസിക്കുട്ടി മാത്യു ഉള്‍പ്പടെ പത്തോളം വരുന്ന ജീവനക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത്.
തിങ്കളാഴ്ച രാവിലെ ക്രിസ്ത്യന്‍ കോളേജിന് സമീപം നടന്ന അനധികൃത മണ്ണ് നീക്കവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ആരംഭിച്ചത്. ഇവിടെ മണ്ണ് നീക്കാന്‍ എത്തിയ വാഹനങ്ങള്‍ ചെങ്ങന്നൂര്‍ എസ്‌ഐ ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടുകയും ചെയ്തു. എന്നാല്‍ ഈ സമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ വാഹനം റവന്യൂ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചത് ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.
തുടര്‍ന്ന് വിഷയം ചര്‍ച്ചചെയ്യുന്നതിനുവേണ്ടി തഹസില്‍ദാര്‍ എസ്‌ഐ: ആര്‍.രാജേഷിനെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ രാജേഷിനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ: സുരേഷ് കുമാറിനെയും ജീവനക്കാര്‍ തടഞ്ഞുവെയക്കുകയും, വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനേ തുടര്‍ന്ന് തഹസില്‍ദാര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ്‌ഐയുടെ നടപടി അന്യായമാണെന്നും ഇതിനെതിരെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്കും, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. പ്രതിഷേധ സൂചകമായി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വില്ലേജ്-താലൂക്ക്- ആര്‍ഡിഒ ഓഫീസുകള്‍ നിശ്ചലമാക്കിക്കൊണ്ട് ജീവനക്കാര്‍ പണിമുടക്കുകയും, നഗരത്തില്‍ പ്രതിഷേധപ്രകടനവും, താലൂക്ക് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ യോഗം നടത്തുകയും ചെയ്തു.
















