കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന ചിത്രം ‘വലിയ ചിറകുള്ള പക്ഷികള്‍’ ഇന്ന് തീയറ്ററുകളിലെത്തും.
സംസ്ഥാനത്തെ 22 ഓളം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനായ ഡോ.ബിജു പറഞ്ഞു. ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ യുഎന്നിലെ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നു. ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനും സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജു ആവശ്യപ്പെട്ടു. പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്. തങ്ങളുടെ മരണശേഷം മക്കളെ ആരു നോക്കുമെന്ന ആശങ്കയും മാതാപിതാക്കള്‍ക്കുണ്ട്. അദ്ദേഹം പറഞ്ഞു.
ഒരു നടന് എന്നതിനെക്കാള്‍ യാഥാര്‍ഥ്യത്തെ മനസിലാക്കിയ ഒരു മനുഷ്യനായാണ് അഭിനയിച്ചതെന്ന് ചിത്രത്തില്‍ മുഖ്യ കഥാപാത്രമായ കുഞ്ചാക്കോ ബോബന് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് കാണാനിടയായാത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവസ്ഥ കണ്ട് രണ്ട് ദിവസം ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വാണിജ്യ സിനിമയോ ഒരു അവാര്‍ഡ് ലഭിക്കണമെന്ന് ആഗ്രഹിച്ച് അഭിനയിച്ച സിനിമയുമല്ല ഇത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രംഗങ്ങള്‍ യഥാര്‍ഥ സംഭവങ്ങളാണ്. ദുരിത ബാധിതരെ സഹായിക്കുന്നതിന് തുക കൈമാറിയതായും അദ്ദേഹം പറഞ്ഞു. പത്രസമ്മളനത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് എ.കെ. പിള്ളയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: