മാനന്തവാടി: മാതൃരാജ്യത്തിനുവേണ്ടി ബ്രിട്ടീഷുകാരോട് പോരാടി വീരമൃത്യുവരിച്ച വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ സ്മൃതിദിനം സര്‍ക്കാര്‍ അവഗണിച്ചത് ന്യൂനപക്ഷവോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്ന് തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.ഉണ്ണികൃഷ്ണന് ആരോപിച്ചു.
പഴശ്ശി രാജാവിന്റെ ഇരുനൂറ്റിപതിനൊന്നാമത് ബലിദാനദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടന്ന പഴശ്ശി അനുസ്മരണ സമ്മളേനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ധീരദേശാഭിമാനിയായ പഴശ്ശിരാജയെ തമസ്കരിച്ചപ്പോള്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ കോണ്‍ഗ്രസ് ഗവണ്മെന്റ് അക്രമിയും ക്ഷേത്രധ്വംസകനുമായ ടിപ്പുവിന്റെ ജന്മദിനം കൊണ്ടാടുന്നു. ഇതു രണ്ടും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ട് നേടാനുളള കോണ്‍ഗ്രസ്സിന്റെ പൊതുനയമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരം മാനേജര്‍ എന്‍.ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. എന്‍. സി.പ്രശാന്ത് മാസ്റ്റര്‍, പ്രദീപ്കുമാര്‍.പി.ആര്, രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: