പത്തനംതിട്ട: സാമൂഹിക നീതിക്കായി എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ എത്തും. ഇന്നു രാവിലെ പത്തുമണിയോടെ നഗരത്തിലെത്തുന്ന യാത്രയ്ക്ക് പ്രൗഢോജ്ജലമായ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിനു കിഴക്കു ഭാഗത്താണ് പതിനായിരം പേര്‍ക്കിരിക്കാവുന്ന പന്തല്‍ തയ്യാറാക്കിയിരിക്കുന്നത്.ജില്ലയിലെ എസ്എന്‍ഡിപി ശാഖായോഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ സ്വീകരണചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ നഗരത്തിലെത്തുമെന്ന് സംഘാടക സമിതി ചെയര്മാന് കെ. പത്മകുമാറും കണ്‍വീനര്‍ ഡി.സുരേന്ദ്രനും പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് അഴൂരില്‍ നിന്ന് വിശിഷ്ടാതിഥികളെ താലപ്പൊലി, വാദ്യമേളങ്ങള്‍, തുടങ്ങിയവയുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കും. പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, അടൂര്‍ യൂണിയനുകളിലെ പ്രവര്‍ത്തകരാണ് യാത്രയെ വരവേല്ക്കാനെത്തുന്നത്.
യോഗം പ്രസിഡന്റ് ഡോ. എം. എന്‍. സോമന്, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്,ഐ എസ് ആര് ഒ മുന്‍ ചെയര്മാന് ഡോ. മാധവന് നായര്‍, കെ. പി. എം. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറ ടി. വി.ബാബു,ഹിന്ദുഐക്യവേദിസംസ്ഥാനസഹസംഘടനാസെക്രട്ടറി കെ. പി. ഹരിദാസ് എന്നിവര്‍ വിശിഷ്ടാതിഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: