മാവേലിക്കര: നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകുമെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇഷ്ടക്കാര്‍ക്കെല്ലാം ഭൂമി പതിച്ച് നല്‍കി പുലയനും, പറയനും അടക്കമുളള പിന്നോക്കക്കാരെ വഞ്ചിക്കുകയായിരുന്നുവെന്ന് കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് പറഞ്ഞു. മാവേലിക്കരയില്‍ സമത്വമുന്നേറ്റയാത്രയുടെ സ്വീകരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന്റെ ഇരുമുടിക്കെട്ട് ചൂടേണ്ടത് പിന്നോക്കക്കാരാണെന്ന് ഇടത്-വലത് മുന്നണികള്‍ തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ നൗഷാദിന്റെ വിഷയത്തില്‍ ഉയര്‍ന്നുവന്ന വിവാദം രാഷ്‌ട്രീയ ഗൂഡോലോചനയുടെ ഭാഗമാണ്. മുക്കിന് മുക്കിന് ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ എന്തുകൊണ്ട് പന്നി ഫെസ്റ്റ് നടത്താന്‍ ധൈര്യംകാട്ടുന്നില്ല.
പിറക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയെ ചവിട്ടിക്കൊല്ലാന്‍ കംസനെപോലെ തയ്യാറെടുക്കുകയാണ് ഇടത്-വലത് മുന്നണികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















