പനമരം: പനമരം- ബത്തേരി റൂട്ടിലെ ചെറുപുഴപാലം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം.നടപടി സ്വീകരിക്കാന്‍ അധികൃതര്‍ വൈകുന്നതിനാല്‍ പ്രതിഷേധം ശക്തമായി. പ്രതി ദിനം നൂറുകണക്കിന് വാഹനങ്ങള്‍ ബത്തേരി- മൈസൂര്‍- ബാംഗ്ലൂര്‍ റൂട്ടിലേക്ക് സഞ്ചരിക്കുന്ന റോഡിലാണ് വര്‍ഷങ്ങളുടെ പഴക്കമുളള ഈ പാലം പുനര്‍ നിര്‍മ്മിക്കാന്‍ വൈകുന്നത്. ഏകദേശം 3 മീറ്റര്‍ വീതിയും 6 മീറ്റര്‍ നീളവുമാണ് പാലത്തിനുളളത്.
ടെലഫോണ്‍ കേബിളുകള്‍, ശുദ്ധജല വിതരണത്തിനായുളള പൈപ്പുകള്‍ എന്നിവ പാലത്തിന്റെ അരികിലാണ് ഇട്ടിരിക്കുന്നത് .ഇതുമൂലം വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുവാന്‍ കഴിയില്ല എന്നുമാത്രമല്ല, കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാണ്. വാഹനങ്ങള്‍ കടന്നു പോയതിനു ശേഷമെ കാല്‍നട യാത്രക്കാര്‍ക്ക് പാലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുകയുളളൂ. പടിഞ്ഞാറത്തറ ഡാം, കുറുവാ ദ്വീപ്, കൊറ്റില്ലം എന്നീ സങ്കേതങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങുന്നതോടെ വാഹന ഗതാഗതം തിരക്കേറി. പല തവണ അധികാരികള്‍ക്ക് നിവേതനങ്ങള്‍ നല്‍കിയിട്ടും, ഗ്രാമസഭകളില്‍ ജനങ്ങള്‍ ഈ വിഷയം ഉന്നയിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.
മൈസൂര്‍, ബത്തേരി, മാനന്തവാടി, കണ്ണൂര്‍ റൂട്ടിലേക്ക് വളരെ തിരക്കേറിയ പാതയിലാണ് പാലം നവീകരണം വൈകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: