പനമരം: പനമരം പഞ്ചായത്തില്‍ നടന്ന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴിസണ് മെമ്പര്‍മാര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ലീഗിനെ ഒറ്റപ്പെടുത്തി. ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്തീരാജ് ചട്ടപ്രകാരം 4 സ്റ്റാന്റിംഗ് കമ്മറ്റികളെ തെരഞ്ഞെടുക്കണം. ധനകാര്യം, വികസനം, ക്ഷേമം, വിദ്യാഭ്യാസം- ആരോഗ്യം എന്നിവയാണവ. ഇതില്‍ തന്നെ പനമരത്തെ സ്റ്റാന്റിംഗ് കമ്മറ്റികളിലേക്ക് യഥാക്രമം ധനകാര്യം – വികസനം ആറ് വീതവും, വിദ്യാഭ്യാസം- ആരോഗ്യം എന്നിവയില്‍ അഞ്ച് വീതവും അംഗങ്ങള്‍ വേണം.
ചൊവ്വാഴ്ച നടന്ന വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ 4 കോണ്‍ഗ്രസ്സ് അംഗങ്ങളുടെയും ഒരു സി.എം.പി അംഗത്തിന്റെയും വോട്ടുകള്‍ അസാധുവായി. ഇതുമൂലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 11 ഉും, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 7 ഉും വോട്ടുകള്‍ കിട്ടിയതോടെ ലീഗ് അംഗം സൗജത്ത് ഉസ്മാന് തോറ്റു. പ്രസിഡണ്ട് ലിസി തോമസ്, വൈസ് പ്രസിഡണ്ട് ടി.മോഹനന്, എ.ഇ. ഗിരിജന്‍, കെ.എം.ഹരിദാസന്, സി.സെബാസ്റ്റ്യന്‍ എന്നിവരുടെ വോട്ടുകളാണ് യു.ഡി.എഫില്‍ നിന്നും അസാധുവായത്. ഇതു മൂലമാണ് ലീഗ് അംഗം പുറത്തായത്. കോണ്‍ഗ്രസ്സ് സി.എം.പി. അംഗങ്ങള്‍ ഒത്തുകളിച്ചാണ് ലീഗിനെ തോല്പിച്ചത്. ഇതോടെ യു.ഡി.എഫിലെ ഐക്യം ഇല്ലാതായി.
തുടക്കത്തില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ലീഗിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന് പ്രസിഡണ്ട് സ്ഥാനം കൊടുക്കാന്‍ ലീഗ് നിര്‍ബന്ധിതമായി. എന്നാല്‍ കോണ്‍ഗ്രസ്സില്‍ പ്രസിഡമ്ട് സ്ഥാനം എ.ഐ. ഗ്രൂപ്പുകള്‍ ഒന്നേകാല്‍ വര്‍ഷം വീതം പങ്കുവെച്ചു കഴിഞ്ഞു. ലീഗിനെ ഭരണത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ്സ് സി.എം.പി. ഒത്തുകളിയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളാണെന്ന് അറിയാന്‍ കഴിഞ്ഞു. 5 വര്‍ഷവും വൈസ് പ്രസിഡണ്ട് സ്ഥാനം കിട്ടിയിട്ടുളളത് സി.എം.പി യ്ക്കാണ്. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് ലഭിക്കുന്നതിനാല്‍ അതും കിട്ടാന്‍ ലീഗിന് സാധ്യത മങ്ങി. ഇതോടെ 4 സ്റ്റാന്റിംഗ് കമ്മറ്റികളിലേക്കുളള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 7ന് തിങ്കളാഴ്ച ചെയര്മാന് തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: