ബത്തേരി : അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മുരണിയില്‍ മധ്യവയസ്ക്കരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ആഴിക്കല്‍ രാധ(50)യും, ഭര്‍ത്താവ് ക്യഷ്ണ(61)നുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. രാധയെ തോട്ടത്തില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് വീടിനുളളില്‍ തൂങ്ങിയ നിലയിലും. ഇവര്‍ക്ക് കുട്ടികളില്ല. രാധയുടെ ഉടമസ്ഥതയിലുളള അര ഏക്കര്‍ ഭൂമിയിലെ വീട്ടിലാണ് അടുത്തകാലംവരെ ഇരുവരും താമസിച്ചിരുന്നത്. രാധയുടെ മനോരോഗിയായ സഹോദരി രമണിയും മക്കളുമാണ് ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ഭൂമിയെച്ചൊല്ലി ഭര്‍ത്താവുമായുളള തര്‍ക്കത്തെതുടര്‍ന്ന് രാധ മറ്റൊരു അനുജത്തിയുടെ കൂടെയാണ് താമസം. ബുധനാഴ്ച രാവിലെ ഈ പുരയിടത്തിലെ അടയ്ക്ക പറിയ്ക്കാന്‍ രാധ എത്തിയതോടെ ഉണ്ടായ വാക്ക് തര്‍ക്കമാകാം ദുരന്തത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. താമസിക്കുന്ന ഭൂമിയുടെ ഉടമസ്ഥതയെചൊല്ലി ഇരുവരും തമ്മില്പോലീസ് കേസ്സും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: