മാനന്തവാടി : പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍വെച്ച് കമ്മ്യൂണിസ്റ്റ് കാപാലികരാല്‍ കൊല്ലപ്പെടേണ്ടിവന്ന യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. എല്ലാ കേന്ദ്രങ്ങളിലും പുഷ്പ്പാര്‍ച്ചനയും സമ്മേളനങ്ങളും അ നുസ്മരണ പ്രഭാഷ്ണങ്ങളും നടന്നു.
യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനാചരണം ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.അഖില്‍പ്രേം അധ്യക്ഷത വഹിച്ചു. സജി ശങ്കര്‍ മുഖ്യപ്രഭാക്ഷണം നടത്തി.
കണ്ണന് കണിയാരം, ജിതിന്ബാനു, പി.കെ. വീരഭദ്രന്, കെ. ശ്രിനീവാസന്‍, ഇരുമുട്ടൂര്‍ കുഞ്ഞാമന്, കൂവണ വിജയന്, ജി.കെ.മാധവന് എന്നിവര്‍ സംസാരിച്ചു.
വിവിധ സ്ഥലങ്ങളില്‍ നടന്ന ബലിദാനദിനാചരണപരിപാടികള്ക്ക് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: