പനമരം: പനമരം പോലീസ് സ്റ്രേഷന് അതിര്‍ത്തിയില്‍ പല ഘട്ടങ്ങളില്‍ പിടികൂടിയ ഇരുചക്ര വാഹനം മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ജെ.സി.ബി. വരെ തുരുമ്പെടുത്ത് നശിക്കുകയാണ്.
ഏകദേശം പത്ത് വര്‍ഷത്തോളമായി പല കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങളാണ് മഴയും വെയിലും കൊണ്ട് കിടന്ന് സൂക്ഷിക്കാനിടമില്ലാതെ തകര്‍ന്നു കൊണ്ടിരിക്കുന്നത്. കേസുകള്‍ തീര്‍പ്പാക്കാനുളള കാലതാമസമാണ് ലക്ഷ കണക്കിന് വില വരുന്ന വാഹനങ്ങള്‍ ഇല്ലാതാകുന്നത്. മോട്ടോര്‍ സൈക്കിളുകള്‍, ജീപ്പുകള്‍, ട്രാക്ടറുകള്‍, ടിപ്പറുകള്‍ ,ജെ.സി.ബി തുടങ്ങിയ വാഹനങ്ങളാണ് സര്‍ക്കാറിന്റെ മോചനം കാത്ത് കഴിയുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും, അനുമതിയില്ലാതെ മണലടക്കം കടത്തികൊണ്ടു പോയ വാഹനങ്ങളും പിടികൂടിയവയില്‍ പെടും. ഇതിനായി സമയ ബന്ധിതമായ കേസുകള്‍ തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടപ്പില്‍ വരുത്തി തീര്‍പ്പാക്കണം. സ്റ്റേഷന് പരിസരം പിടിച്ചെടുത്ത വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ വെക്കാന്‍ വരെ ഇവിടെ സ്ഥലമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: