ശബരിമല: ദേവസ്വം ജീവനക്കാരുടെ ക്വാര്ട്ടേഴ്സിന്റെതകര്ന്ന സംരക്ഷണ ഭിത്തി അപകട ഭീഷണി ഉയര്‍ത്തുന്നു. കെട്ടിടത്തിന്റെ മുന്‍ വശത്തായി നാല്പ്പതടി ഉയരമുള്ള സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. കനത്ത മഴപെയ്താല്‍ ശക്തമായ വെള്ളപ്പാച്ചിലില്‍ കൂടുതല്‍ സ്ഥലം ഇടിയാന്‍ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
ഇന്നലെസ്ഥലം സന്ദര്ശിച്ചദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ജീവനക്കാര്‍ ഇക്കാര്യം ബോധ്യപ്പെടുത്തി. എന്നാല്‍ ഈ തീര്‍ത്ഥാടനക്കാലത്ത് ഇത് നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നാണ് ദേവസ്വം അധികൃതര്‍ നല്കുന്ന വിശദീകരണം. നാല്പ്പതടിയോളം ഉയരത്തില്‍ സംരക്ഷഭിത്തി നിര്‍മ്മിച്ച ശേഷം ഇതിനുള്ളില്‍ മണ്ണ് ഇടണം.
ഇതിനുള്ള പാറ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തിക്കുക പ്രയാസകരമാണെന്നും തീര്‍ത്ഥാടന കാലം കഴിഞ്ഞാല്‍ അടിയന്തരപ്രാധാന്യത്തോടെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മിക്കാമെന്നുമാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: