പത്തനംതിട്ട: പമ്പയില്‍ തുണി ഉപേക്ഷിക്കരുത്, പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യത്തില്‍ നിന്ന് ശബരിമലയെ സംരക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളിലൂടെ തീര്‍ഥാടകരില്‍ ബോധവത്ക്കരണം നടത്തുന്നതിനായി പമ്പയില്‍ സ്ഥാപിച്ച വീഡിയോ വാളുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യാതിഥിയാവും. മൂന്ന് വീഡിയോ വാളുകളാണ് പമ്പയില്‍ സ്ഥാപിക്കുന്നത്.
മൂന്ന് ഭാഷകളിലുള്ള വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുക. തമിഴിലുള്ള വീഡിയോയില്‍ പ്രശസ്ത ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യമാണ് സന്ദേശം നല്‍കുന്നത്. തീര്‍ത്ഥാടര്‍ ശ്രദ്ധിക്കുന്ന വിധത്തിലാണ് പമ്പയില്‍ മൂന്നിടങ്ങളില്‍ വീഡിയോ വാളുകള്‍ സ്ഥാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: